UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയെ ആക്രമിച്ച കേസില്‍ രണ്ട് ദിവസത്തിനകം നിര്‍ണായകമായ വഴിത്തിരിവുണ്ടാകും: മേഴ്‌സികുട്ടിയമ്മ

ജാമ്യാപേക്ഷ നല്‍കാത്തതിനാല്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടും

നടിയെ ആക്രമിച്ച കേസില്‍ രണ്ട് ദിവസത്തിനകം നിര്‍ണായകമായി വഴിത്തിരിവുണ്ടാകുമെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ. അതേസമയം ജാമ്യാപേക്ഷ നല്‍കാത്തതിനാല്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടും. ജയിലിനുപുറത്ത് സുനിയുടെ ജീവന് ഭീഷണിയുള്ളതാണ് ജാമ്യാപേക്ഷ നല്‍കാത്തതെന്ന് അഡ്വക്കേറ്റ് ബി എ ആളൂര്‍ വ്യക്തമാക്കി.

സുനിയുടെ ആദ്യ അഭിഭാഷകര്‍ വക്കാലത്ത് ഒഴിയത്തിനാല്‍ ആളൂരിന് ഈ കേസ് ഇതുവരെ ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ല. സുനി ഇത് സംബന്ധിച്ച് കോടതിയില്‍ നല്കിയ അപേക്ഷയില്‍ തീര്‍പ്പുണ്ടായാല്‍ ആളൂരിന് വക്കാലത്ത് അധികാരം ഒപ്പിട്ട് വാങ്ങാന്‍ സാധിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍