UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2011ല്‍ നടിയെ തട്ടിക്കൊണ്ടു പോയത് ക്വട്ടേഷനല്ല; പള്‍സറിന്റെ ലക്ഷ്യം പണം തട്ടല്‍

പൊന്നുരുന്നിയിലെ ഡ്രൈവേഴ്‌സ് ക്ലബ്ബിലെ അംഗങ്ങളെയാണ് സുനി ഇതിനായി കൂട്ടുപിടിച്ചത്

2011ല്‍ മുന്‍കാല നായിക നടിയെ തട്ടിക്കൊണ്ടു പോയത് പള്‍സര്‍ സുനിയുടെ പദ്ധതി പ്രകാരമായിരുന്നുവെന്ന് പോലീസ്. ഇത് ആരുടെയും ക്വട്ടേഷനായിരുന്നില്ലെന്നും പള്‍സര്‍ സുനിയുടെ ലക്ഷ്യം ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നുവെന്നുമാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.

റയില്‍വേ സ്റ്റേഷനില്‍ നിന്നും ടെമ്പോ ട്രാവലറില്‍ നടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാനായിരുന്നു സുനിയുടെ പദ്ധതി. എന്നാല്‍ പ്രതീക്ഷിച്ച യുവനടി ആ ട്രെയിനില്‍ വന്നില്ല. അതേസമയം ട്രയിനില്‍ വന്നിറങ്ങിയ പഴയകാല നടിയെ ഹോട്ടലിലേക്ക് എത്തിക്കുന്നതിനായി പുറപ്പെട്ടെങ്കിലും വണ്ടി വഴിതിരിച്ചുവിടുന്നുവെന്ന് മനസിലാക്കിയ നടി ഭര്‍ത്താവിനെ വിളിച്ചതോടെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

പൊന്നുരുന്നിയിലെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന നടത്തിയത്. പൊന്നുരുന്നിയിലെ ഡ്രൈവേഴ്‌സ് ക്ലബ്ബിലെ അംഗങ്ങളെയാണ് സുനി ഇതിനായി കൂട്ടുപിടിച്ചത്. ഈ കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും സുനിയെയും ഒന്നിച്ചിരുത്തി പോലീസ് അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍