UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി സി ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ വേദനിപ്പിക്കുന്നു: എംഎല്‍എക്കെതിരെ ആക്രമിക്കപ്പെട്ട നടി

ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും വനിത കമ്മിഷന് മുമ്പാകെ നടി അറിയിച്ചു

പി സി ജോര്‍ജ്ജ് എംഎല്‍എയുടെ വാക്കുകള്‍ തന്നെ വേദനിപ്പിക്കുന്നെന്ന് ആക്രമിക്കപ്പെട്ട നടി വനിത കമ്മിഷന് മൊഴി നല്‍കി. അദ്ദേഹം നടത്തുന്ന പ്രസ്താവനകളില്‍ ദുഃഖവും അമര്‍ശവുമുണ്ടെന്നും നടി വ്യക്തമാക്കി. പി സി ജോര്‍ജ്ജ് തനിക്കെതിരെ നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും നടി ആരോപിച്ചു.

ഇത് ഏറെ വേദനിപ്പിക്കുന്നു. ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും വനിത കമ്മിഷന് മുമ്പാകെ നടി അറിയിച്ചു. നടിയുടെ വീട്ടിലെത്തിയാണ് വനിത കമ്മിഷന്‍ അംഗങ്ങള്‍ ഇന്ന് രാവിലെ മൊഴിയെടുത്തത്. നടി കമ്മിഷനില്‍ നല്‍കി പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരായ പരാതിയിലും നടിയുടെ മൊഴി രേഖപ്പെടുത്തി.

നടിക്കെതിരായി നിരന്തരം അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന പി സി ജോര്‍ജ്ജിനെതിരായ പരാതി നിയമസഭ എക്‌സിറ്റ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍