UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഡ്വ. എം കെ ദാമോദരന്‍ അന്തരിച്ചു

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ ഇദ്ദേഹത്തെ നിയമോപദേശകനായി നിയമിക്കുമെന്ന് വാര്‍ത്ത പരന്നിരുന്നു

മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. എംകെ ദാമോദരന്‍(70) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ലാവ്‌ലിന്‍ കേസില്‍ ഹജരായത് ഇദ്ദേഹമായിരുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ ഇദ്ദേഹത്തെ നിയമോപദേശകനായി നിയമിക്കുമെന്ന് വാര്‍ത്ത പരന്നിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് തനിക്ക് ഉത്തരവ് ലഭിച്ചിട്ടില്ലെന്നും പദവി ഏറ്റെടുക്കില്ലെന്നും അദ്ദേഹം തന്നെ വ്യക്തമാക്കുകയായിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നത്. അടുത്തകാലത്ത് ലോട്ടറി മാഫിയ തലവനായ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായതും വിവാദമായി. മാര്‍ട്ടന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിക്കെതിരെയാണ് അദ്ദേഹം കോടതിയില്‍ ഹാജരായത്.

പിണറായി വിജയനെ കൂടാതെ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, കെ ബാബു, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ കേസുകളും ദാമോദരനാണ് കൈകാര്യം ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍