UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിതവേഗപ്പാച്ചിലില്‍ തലസ്ഥാനത്ത് വീണ്ടും അപകടങ്ങള്‍; ഹോം ഗാര്‍ഡിന് ഗുരുതര പരിക്ക്, പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് കടന്നു

പേരൂര്‍ക്കടയിലും ശാസ്തമംഗലത്തുമാണ് അപകടമുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം നഗരത്തില്‍ അമിതവേഗപ്പാച്ചിലില്‍ ഇന്നലെ രാത്രിയില്‍ വീണ്ടും വാഹനാപകടങ്ങള്‍. പേരൂര്‍ക്കടയിലും ശാസ്തമംഗലത്തുമാണ് അപകടമുണ്ടായിരിക്കുന്നത്. പേരൂര്‍ക്കടയിലുണ്ടായ അപകടത്തില്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ഹോം ഗാര്‍ഡിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അപകടമുണ്ടാക്കിയ ഡ്രൈവര്‍മാര്‍ മദ്യപിച്ചിരുന്നുവെന്നും പോലീസ് പിടികൂടുന്നതിന് മുമ്പ് കാര്‍ ഉപേക്ഷിച്ചു അവര്‍ കടന്നുകളഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ട്. മണിക്കൂറുകളുടെ ഇടവേളകളിലാണ് പേരൂര്‍ക്കടയിലും ശാസ്തമംഗലത്തും അപകടമുണ്ടായത്.

ഹോം ഗാര്‍ഡ് വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അമിതവേഗത്തിലെത്തിയ കാര്‍ പേരൂര്‍ക്കട എസ്എപി ക്യാമ്പിന് സമീപം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ പാറശാലയില്‍ രജിസ്‌ട്രേഷന്‍ നടത്തിയ കൃഷ്ണമൂര്‍ത്തി എന്നയാളുടെ വാഹനം പേരൂര്‍ക്കട പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. പോലീസ് എത്തുന്നതിന് മുമ്പ് ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അന്വേഷണ നടപടികള്‍ ഊര്‍ജിതമായി നടക്കുന്നുവെന്ന് പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ നിന്ന് അഴിമുഖം പ്രതിനിധിയോട് പ്രതികരിച്ചു.

രാജേഷ് ആര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം രജിസ്‌ട്രേഷന്‍ വാഹനമാണ് ശാസ്തമംഗലത്ത് അപകടമുണ്ടാക്കിയത്. ബൈക്കിലിടിച്ചതിന് ശേഷം കാര്‍ ബസ് സ്റ്റോപ്പിന്റെ തൂണിലും ഇടിച്ച് മറ്റൊരു ബൈക്കിലും തട്ടി. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് താക്കോലുമായി കടന്നുകളഞ്ഞതിനാല്‍ മ്യൂസിയം പോലീസെത്തി വാഹനം ക്രെയിന്‍ ഉപയോഗിച്ച് സ്‌റ്റേഷനില്‍ എത്തിച്ചു.

രണ്ടു വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ മദ്യപിച്ചിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയത്. നഗരത്തില്‍ മദ്യപിച്ച് വാഹനാപകടം ഉണ്ടാകുന്നത് വര്‍ധിച്ചിരിക്കുകയാണ്. ശ്രീറാം വെങ്കിട രാമന്‍ ഐഎഎസ് മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കൊലപെടുത്തിയെന്ന വിവാദമായ കേസിന്റെ നടപടികള്‍ നടക്കുന്നതിനിടയിലാണ് ഇത്തരം അപകടങ്ങള്‍ തലസ്ഥാനത്ത് വീണ്ടും ഉണ്ടാകുന്നത്.

Read: രാജ്യത്തെ ഏറ്റവും ‘വിലയേറിയ’ അഭിഭാഷകന്‍, ഒറ്റയാന്‍, എന്നും വിവാദങ്ങള്‍; രാം ജത്മലാനി കടന്നു പോകുമ്പോള്‍

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍