UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തല്‍: അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു

സ്റ്റേഷന്‍ ജാമ്യത്തില്‍ അജുവിനെ വിട്ടയച്ചു

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ പരാതിയില്‍ നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു. നടിയുടെ പേര് സമൂഹ മാധ്യമത്തിലൂടെയായിരുന്നു അജു വെളിപ്പെടുത്തിയത്. കളമശേരി സ്വദേശിയുടെ പരാതിയിലാണ് പോലീസ് അജുവിനെതിരെ കേസെടുത്തത്.

പരാതി റദ്ദാക്കുന്നതിന് അജു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് നടനെ രാത്രി എട്ടു മണിയോടെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ അജുവിനെ വിട്ടയച്ചതായി സിഐ എസ്. ജയകൃഷ്ണന്‍ അറിയിച്ചു.

കേസില്‍ കഴിഞ്ഞ ജൂലൈ 13-ന് അജു സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. നടിയുടെ പേര് വെളിപ്പെടുത്തിയത് സംബന്ധിച്ച് അജു കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കോടതിയ്ക്ക് കൈമാറുകയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍