UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ജനങ്ങളെ മറന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ കഴിയുമോ?’ ആലപ്പാട് വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കാനം

ആലപ്പാട് വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്നും കാനം ആവശ്യപ്പെട്ടു.

ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ വിഷയങ്ങളില്‍ സിപിഐ എപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമാണെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍ ജനങ്ങളെ മറന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. ആലപ്പാട് വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്നും കാനം ആവശ്യപ്പെട്ടു.

ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തെ തള്ളിയ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നടപടിക്ക് പിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രതികരണം. ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തില്ലെന്നും ഖനനം നിര്‍ത്തി സമരക്കാരുമായി ചര്‍ച്ചയില്ലെന്നുമായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്. ഖനനം നിര്‍ത്തിയാല്‍ പിന്നെ അത് തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്.

ഖനനം നടത്തുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡിനെതിരെ (ഐആര്‍ഇ) മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. ഐആര്‍ഇയും കെഎഏംഎംഎല്ലും ഒരിക്കലും പൂട്ടില്ല. കെഎംഎംഎല്‍ എംഡിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പാട് പ്രശ്‌നമുള്ളതായി പരാമര്‍ശമില്ല. മലപ്പുറത്തുള്ള ചിലരാണ് ആലപ്പാടി സമരത്തിന് പിന്നില്‍. ഖനനം പ്രശ്‌നമുണ്ടാക്കിയാല്‍ അത് പരിഹരിക്കുമെന്നും ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

ആലപ്പാടിനെ പൊക്കിയെടുക്കുന്ന ട്രോള്‍ ഗറില്ലാ പോരാളികള്‍; ഇവരാണ് പിന്നില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍