UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാനാക്രൈ സൈബര്‍ ആക്രമണം വ്യാപിക്കാതിരിക്കാന്‍ സംസ്ഥാനത്ത് നടപടികള്‍ തുടങ്ങി

മാസങ്ങള്‍ക്കു മുമ്പുതന്നെ സംസ്ഥാനത്ത് റാന്‍സംവേര്‍ ആക്രമണം തുടങ്ങിയിരുന്നതായി കേരള സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ ഐജി മനോജ് എബ്രഹാം

റാന്‍സംവേര്‍ വാനാക്രൈ സൈബര്‍ ആക്രമണം വ്യാപിക്കാതിരിക്കാന്‍ സംസ്ഥാനത്ത് നടപടികള്‍ തുടങ്ങി. ഇന്നലെ രാവിലെതന്നെ ഐടി മിഷന്‍, സെര്‍ട്ട്-കേരള എന്നിവയുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി, എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും കംപ്യൂട്ടറുകള്‍ പരിശോധിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ സൈബര്‍ ക്രൈസിസ് മാനേജ്മെന്റ് പ്ലാന്‍ രൂപവത്കരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും.

കൂടാതെ സെക്രട്ടേറിയറ്റില്‍ വിവിധ വകുപ്പുകളിലെ ഐടി വിഭാഗം എന്‍ജിനീയര്‍മാര്‍ക്കും സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും സൈബര്‍ ആക്രമണം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. റാന്‍സംവേര്‍ ആക്രമണം തടയാനായി സ്റ്റേറ്റ് ഡാറ്റ സെന്ററില്‍ ഇതുമായി ബന്ധപ്പെട്ട പോര്‍ട്ട് ശനിയാഴ്ച തന്നെ ബന്ധം വിച്ഛേദിച്ചിരുന്നതുകൊണ്ട് പല ഓഫീസുകളിലെയും കംപ്യൂട്ടറുകളെ ബാധിച്ചില്ല.

എന്നാല്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഓഫീസുകളില്‍ ഈ പോര്‍ട്ട് ബ്ലോക്ക് ചെയ്തിരുന്നില്ല. അതുകൊണ്ടാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷനുകീഴില്‍ വരുന്ന പഞ്ചായത്തുകളിലെ കംപ്യൂട്ടറുകള്‍ക്കുനേരേ ആക്രമണമുണ്ടായതെന്ന് കരുതുന്നു. സൈബര്‍ ആക്രമണങ്ങള്‍ നിരീക്ഷിച്ച് പ്രതിരോധ നടപടികള്‍ സജ്ജമാക്കുന്ന സുരക്ഷാസെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

മാസങ്ങള്‍ക്കു മുമ്പുതന്നെ സംസ്ഥാനത്ത് റാന്‍സംവേര്‍ ആക്രമണം തുടങ്ങിയിരുന്നതായി കേരള സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ ഐജി മനോജ് എബ്രഹാം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സൈബര്‍ഡോമില്‍ റാന്‍സംവേര്‍ സ്‌കൂള്‍ തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി നിരീക്ഷണങ്ങള്‍ നടത്താന്‍ സൈബര്‍ഡോമില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍