UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയ പണിമുടക്ക് ദിവസം ബാങ്ക് ആക്രമിച്ച കേസിലെ പ്രതിയെ വീണ്ടും എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റാക്കി

പബ്ലിക് ഹെല്‍ത്ത് ലാബിലെ ഉദ്യോഗസ്ഥനായ ബിജുരാജ് ഇപ്പോള്‍ ജാമ്യത്തിലാണ്.

ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്ബിഐ ട്രഷറി ബാങ്ക് ആക്രമിച്ച കേസിലെ പ്രതിയെ വീണ്ടും എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റാക്കി. കേസിലെ ആറാം പ്രതിയായ കെഎ ബിജുരാജിനെയാണ് എന്‍ജിഒ യൂണിയന്റെ നോര്‍ത്ത് ജില്ലാ പ്രസിഡന്റാക്കിയത്. പബ്ലിക് ഹെല്‍ത്ത് ലാബിലെ ഉദ്യോഗസ്ഥനായ ബിജുരാജ് ഇപ്പോള്‍ ജാമ്യത്തിലാണ്.

നടപടിയില്‍ വ്യാപക വിമര്‍ശനം എത്തിയത്തിനെ തുടര്‍ന്ന് നേതൃത്വത്തിന്റെ വിശദീകരണത്തില്‍ പറയുന്നത്, ബാങ്ക് ആക്രമിച്ച കേസിലെ പ്രതികളായ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് നേരെ സംഘടനാതല അന്വേഷണം നടക്കുകയാണ്. അതിനാല്‍ ബിജുരാജിനെ ഭാരവാഹി സ്ഥാനത്തു നിന്നും മാറ്റേണ്ടതില്ലെന്ന നിലപാടാണുള്ളതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

വര്‍ക്കലയില്‍ നടന്നുവരുന്ന എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനത്തിലാണ് ബിജുരാജിനെ വീണ്ടും ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ആക്രമണ കേസിലെ പ്രതികളായ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ്ബാബു, ജില്ലാ പ്രസിഡന്റ് കെഎ ബിജുരാജ് തുടങ്ങിയവരുള്‍പ്പെടെയുള്ള അഞ്ചു പേരെ നേരത്തേ എന്‍ജിഒ യൂണിയന്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

പണിമുടക്കിന്റെ രണ്ടാം ദിവസമാണ് തിരുവനന്തപുരം എസ്ബിഐ ട്രഷറി ബാങ്കിന് നേരെ ആക്രമണമുണ്ടായത്. കേസിലെ 8 പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍