ആദ്യം കൈത്തണ്ട കൊണ്ട് ഞെരിച്ചു, പിന്നീട് സീറ്റ് ബെല്‍റ്റിട്ട് മുറുക്കി
അമ്പൂരി കൊലപാതകത്തില്‍ ഒന്നാംപ്രതിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഓടുന്ന കാറില്‍ വച്ച് രാഖിയെ കൈത്തണ്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ചും കാറിലെ സീറ്റ് ബെല്‍റ്റിട്ട് മുറുക്കിയുമാണ് കൊന്നതെന്ന് മുഖ്യപ്രതിയും പട്ടാളക്കാരനുമായ അഖില്‍ വെളിപ്പെടുത്തി. കൊന്നുകളഞ്ഞാലും ഈ ബന്ധത്തില്‍ നിന്നു പിന്മാറില്ലെന്നു രാഖി പറഞ്ഞപ്പോഴാണ് കൊലപ്പെടുത്തിയതെന്നും യുവതി പിന്മാറിയിരുന്നെങ്കില് കൊല്ലുമായിരുന്നില്ലെന്നും അഖില്‍ പൂവാര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
രാഖിയെ നെയ്യാറ്റിക്കരയില്‍ നിന്ന് അഖില്‍ കാറില്‍ കയറ്റി കൊണ്ടുവരുമ്പോള്‍ അമ്പൂരിയില്‍ കാത്തുനിന്നിരുന്ന രാഹുല്‍ പിന്‍സീറ്റില്‍ കയറി. രാഹുലിനൊപ്പം കാത്തുനിന്നിരുന്ന സുഹൃത്ത് ആദര്‍ശ് ഇരു ചക്രവാഹനത്തില്‍ മടങ്ങി. രാഖി അനുനയത്തിനു തയാറാകാത്തിനെ തുടര്‍ന്ന് കാറില്‍ വച്ച് തര്‍ക്കമുണ്ടായി. കുമ്പിച്ചല്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി അഖില്‍ പിന്‍സീറ്റില്‍ കയറി. പിന്നീട് രാഹുലാണ് കാര്‍ ഓടിച്ചത്.
മുന്‍ സീറ്റിലിരുന്ന രാഖിയെ പിന്നില്‍ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോള്‍ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയെന്നുമാണ് അഖില്‍ പോലീസിനോടു പറഞ്ഞത്. തര്‍ക്കത്തിനിടെ ‘കൊന്നോട്ടെ’ എന്ന ചോദ്യത്തിന് ‘കൊന്നോളാന്‍’ രാഖി മറുപടി നല്‍കിയെന്നും അഖില്‍ പോലീസിനോടു പറഞ്ഞു.
കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞിരുന്നുവെന്നും അതു വ്യക്തമായില്ലെന്നും അഖില്‍ മൊഴിയില്‍ പറയുന്നു. രാഖി പിന്മാറാം എന്നാണ് പറയാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലോ എന്ന പോലീസിന്റെ ചോദ്യത്തിന്, ‘കൈവച്ചു പോയില്ലേ തീര്‍ക്കാമെന്ന് കരുതി’ എന്നായിരുന്നു അഖിലിന്റെ മറുപടിയെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലും ആദര്‍ശും നേരത്തെ പിടിയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ ദിവസം വെളുപ്പിനെ അഖിലിന്റെയും രാഹുലിന്റെയും പിതാവ് മണിയന് എന്ന രാജപ്പന് നായര്‍ അഖിലിനെ ഓട്ടോയില്‍ കയറ്റി വിടുന്നത് കണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല, രാഖിയുടെ മൃതദേഹം കണ്ടെത്തിയ കുഴി കുത്തിയത് മണിയന് ആണെന്ന വിവരവും പുറത്തു വന്നിരുന്നു. കമുക് നടാന്‍ എന്നായിരുന്നു നാട്ടുകാര്‍ ചിലര്‍ ചോദിച്ചപ്പോള്‍ ഇയാള്‍ പറഞ്ഞത്.