അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തില്‍ രാജപ്പന് നായര്‍ക്കെതിരെയും അന്വേഷണമുണ്ടാവും.
കുഴിയെടുക്കാനും കമുക് നടാന്‍ താന്‍ മക്കള്ടെ കൂടെയുണ്ടായിരുന്നുവെന്ന് അമ്പൂരി കൊലപാതകത്തിലെ മുഖ്യപ്രതികളായ അഖിലിന്റെയും രാഹുലിന്റെയും പിതാവ് രാജപ്പന് നായര്‍ (മണിയന്). എന്നാല്‍ തനിക്ക് കൊലപാതകത്തെ കുറിച്ച് അറിയില്ലെന്നും രാജപ്പന് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ രാഖിയെ കൊലപ്പെടുത്തി മൃതദേഹം മൂടിയ കുഴി വെട്ടുമ്പോള്‍ പ്രതികള്‍ക്കൊപ്പം അച്ഛനുമുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞിരുന്നു.
അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തില്‍ രാജപ്പന് നായര്‍ക്കെതിരെയും അന്വേഷണമുണ്ടാവും. അഖില്‍ പറയുന്നത്, കുഴിയെടുക്കാന്‍ അച്ഛനും സഹായിച്ചു., പക്ഷെ കൊലപാതകത്തില്‍ പങ്കില്ല, എല്ലാത്തിനും സഹോദരന് രാഹുലിന്റെ സഹായം ലഭിച്ചിരുന്നുവെന്നും കൃത്യത്തിന് ശേഷം പോയത് കശ്മീരിലേക്കാണെന്നുമായിരുന്നുവെന്നുമായിരുന്നു അഖിലിന്റെ മൊഴി.
രാജപ്പനും, രാഹുലും, അഖിലും കുഴിയെടുക്കുന്നത് കണ്ടിരുന്നുവെന്നും എന്തിനാണെന്ന് ചോദിച്ചപ്പോള്‍ മരം നടാനാണെന്നാണ് മറുപടി ലഭിച്ചതെന്ന് ദൃക്ഷസാക്ഷി സജിയെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയിതിരുന്നു. ഈ കുഴിയില്‍ നിന്നായിരുന്നു രാഖിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. കൃത്യത്തിനുശേഷം ഒളിവില്‍പ്പോകാന്‍ രാജപ്പന് മക്കളെ സഹായിച്ചെന്നും സംശയമുണ്ട്.
ഒപ്പം ജീവിക്കണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ സമീപിക്കുമെന്നും രാഖി പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അഖിലിനെയും രാഹുലിനെയും ഇന്ന് മൃതദേഹം കുഴിച്ചെടുത്ത വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.രാഖിയുടെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങളും മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. രണ്ട് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.