15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് ഹൃദയ ശസ്ത്രക്രിയക്കായ് കൊണ്ടുപോകുന്നത്.
മംഗലാപുരം – തിരുവനന്തപുരം റൂട്ടില്‍ KL-60 – J 7739 ആംബുലന്‍സ് കണ്ടാല്‍ വഴി ഒതുങ്ങി സഹകരിക്കുക. ഹൃദയ ശസ്ത്രക്രിയക്കായ് ഒരു കുഞ്ഞിനെകൊണ്ടാണ് അവര്‍ അടിയന്തരമായി പോകുന്നത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് ഹൃദയ ശസ്ത്രക്രിയക്കായ് കൊണ്ടുപോകുന്നത്. ഇതിനായി എല്ലാവരും സഹകരിക്കണമെന്ന് ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് രാവിലെ 10.30ക്ക് ആംബുലന്‍സ് പുറപ്പെട്ടു കഴിഞ്ഞു. മംഗലാപുരം – തിരുവനന്തപുരം 620 കിലോമീറ്റര്‍ സാധാരണ 15 മണിക്കൂറിലേറെ സമയമെടുക്കും. പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം പറയുന്നത്.
ആംബുലന്‍സ് കടന്നുപോകുന്ന പാതയില്‍ വഴിയൊരുക്കാനായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അംഗങ്ങള്‍ റോഡുകളില്‍ ഉണ്ടാവും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ പ്രദേശത്തെ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.