UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമീര്‍ ഖാനും ഭാര്യയ്ക്കും പന്നിപ്പനി

വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇരുവരും തങ്ങളുടെ അസുഖവിവരം ലോകത്തെ അറിയിക്കുകയായിരുന്നു

ബോളീവുഡ് താരം അമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും പന്നിപ്പനിയെന്ന് സ്ഥിരീകരിച്ചു. പൂനെയില്‍ സത്യമേവ ജയതേയുടെ വാട്ടര്‍ കപ്പ് ചടങ്ങില്‍ ഇതുമൂലം ഇരുവര്‍ക്കും നേരിട്ട് പങ്കെടുക്കാനായില്ല. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇരുവരും തങ്ങളുടെ അസുഖവിവരം ലോകത്തെ അറിയിക്കുകയായിരുന്നു.

ഒരു വര്‍ഷത്തെ കഠിനാധ്വാനം ഫലപ്രാപ്തിയിലെത്തുന്ന ഇന്ന് തങ്ങള്‍ക്ക് വളരെ സന്തോഷം തോന്നേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ക്കൊപ്പം അവിടെയുണ്ടാകാന്‍ സാധിക്കാത്തത് മൂലം വളരെ വിഷമത്തോടെയാണ് ഇപ്പോള്‍ സംസാരിക്കേണ്ടി വരുന്നത്. എന്നാണ് ഇരുവരും വീഡിയോ കോണ്‍ഫറന്‍സിലൂടെ അറിയിച്ചത്. എച്ച്1 എന്‍1 അണുബാധ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനാലാണ് തങ്ങള്‍ക്ക് എത്താന്‍ സാധിക്കാത്തതെന്നും ഇരുവരും പറയുന്നു. എച്ച്1 എന്‍1 അണുക്കള്‍ വളരെ എളുപ്പത്തില്‍ പടരുമെന്നതിനാല്‍ തങ്ങള്‍ക്ക് ഒരാഴ്ചത്തേക്ക് വീടിന് പുറത്തിറങ്ങാനാകില്ലെന്നും ഇരുവരും വ്യക്തമാക്കുന്നു. അമീറും ഭാര്യയും നടത്തുന്ന എന്‍ജിഒ ആയ പാനി ഫൗണ്ടേഷന്‍ ഗ്രാമങ്ങളില്‍ നടത്തുന്ന ജലസംരക്ഷണ മത്സരമാണ് സത്യമേവ ജയതേ വാട്ടര്‍ കപ്പ്.

മഹാരാഷ്ട്രയില്‍ ഇതുവരെ 3500 പേര്‍ക്ക് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 366 പേര്‍ മരിച്ചു. കഴിഞ്ഞമാസം മാത്രം 103 പേരാണ് ഇത്തരത്തില്‍ മരിച്ചത്. മുംബൈയില്‍ മാത്രം ഈ വര്‍ഷം 850 പന്നിപ്പനി കേസുകളും 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അണുബാധയുണ്ടാകുന്നവര്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നും അല്ലാത്തപക്ഷം രോഗം മറ്റുള്ളവര്‍ക്ക് കൂടി ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അമീര്‍ ഖാന്‍ എല്ലാവര്‍ക്കും നല്ല മാതൃകയാണെന്ന് ബിഎംസി ആശുപത്രിയിലെ പകര്‍ച്ച വ്യാധി വിഭാഗം മേധാവി മിനി ഖേതര്‍പാല്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍