UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത് ഷാ സഞ്ചരിച്ചിരുന്ന കാര്‍ പശുവിനെ ഇടിച്ചു തെറിപ്പിച്ചു!

ഓഡീഷയിലെ പ്രചാരണത്തിനിടെയായിരുന്നു സംഭവം

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ സഞ്ചരിച്ചിരുന്ന കാര്‍ പശുവനെ ഇടിച്ചുതെറിപ്പിച്ചുവെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. ഓഡീഷയിലെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. ജാജ്പൂര്‍ ജില്ലയിലെ ബന്തലോ ചാകിന് സമീപമുള്ള എന്‍എച്ച്-16 (ഛാട്ടിയ- ബാര്‍ച്ചന ഹൈവേ) ലായിരുന്നു അമിത് ഷാ സഞ്ചരിച്ചിരുന്ന ടവേര പശുവിനെ ഇടിച്ചത്.

ഹൈവേയിലൂടെ പോയിരുന്ന കാറിന് മുമ്പിലേക്ക് ഇടതുവശത്തൂടെ പെട്ടെന്ന് പശു വട്ടം ചാടുകയായിരുന്നു. പശുവിനെ ഇടിച്ച് കടന്നു പോയ വാഹനത്തിന് പിന്നാലെ എത്തിയ മുന്‍ ബിജെപി എംഎല്‍എ പ്രതാപ് സാരംഗി ഷായുടെ വണ്ടി തടഞ്ഞ് വിവരം അറിയിക്കുകയും പരിക്കേറ്റ പശുവിനുള്ള ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും മറ്റ് രണ്ട് പോലീസും സംഭവ സ്ഥലത്ത് നിന്ന് പശുവിനെ ആശുപത്രിയിലെത്തിച്ചു.

ഛാട്ടിയ മൃഗാശുപത്രിയില്‍ എത്തിച്ച പശുവിന്റെ രണ്ട് കാലും ഒടിഞ്ഞിട്ടുണ്ട്. പശുവിന്റെ കാല് പ്ലാസ്റ്റര്‍ ഇടുകയും മറ്റ് പരിക്കുകള്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍