UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐ വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്താന്‍ ആയുധങ്ങളുമായി എത്തിയ ആര്‍എസ്എസുകാരായ അമ്മാവനെയും സംഘത്തെയും അറസ്റ്റ് ചെയ്തു

എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കിയത്.

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐക്ക് വേണ്ടി മത്സരിക്കാന്‍ ഒരുങ്ങിയ വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്താന്‍ ആയുധങ്ങളുമായി കയറിയ ആര്‍എസ്എസുകാരായ അമ്മാവനെയും സംഘത്തെയും അറസ്റ്റ് ചെയ്തു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലേക്ക് എസ്എഫ്‌ഐക്കു വേണ്ടിയായിരുന്നു വിദ്യാര്‍ഥി നാമനിര്‍ദേശ പത്രിക നല്‍കിയത്.

തുടര്‍ന്ന് കാറില്‍ ആര്‍എസ്എസുകാരായ അമ്മാവനും അഞ്ച് സുഹൃത്തുക്കളും വിദ്യാര്‍ഥിയെ കാണാന്‍ എത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ കാര്‍ പരിശോധിച്ചപ്പോള്‍ രമ്ട് കത്തികള്‍ കണ്ടെടുത്തു.

എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കിയത്. അറസ്റ്റിലായവരില്‍ രണ്ട് പേര്‍ ജാമ്യത്തില്‍ കഴിയുന്ന കൊലക്കേസ് പ്രതികളാണ്. കണ്ണവം സ്വദേശികളായ പി വിശാഖ്(27), പി വി ശ്രീനിഷ് (30), വി സനീഷ് (32), എന്‍ നിഖില്‍ (25), പി ലിജില്‍ (30), ഒ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.

Read: ‘ഞാന്‍ കേരള മുഖ്യമന്ത്രിയല്ല, ദേശീയ തലത്തില്‍ സര്‍ക്കാരുമില്ല. പക്ഷെ, നിങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്’: രാഹുല്‍ ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍