UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മേല്‍ജാതിക്കാരന്റെ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചതിന് ദലിത് യുവാവിനെ കൊന്ന് പഞ്ചായത്ത് ഓഫീസില്‍ കെട്ടിത്തൂക്കി

ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ മേല്‍ജാതിക്കാരന്റെ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചതിന് ദലിത് യുവാവിനെ കൊന്ന് പഞ്ചായത്ത് ഓഫീസില്‍ കെട്ടിത്തൂക്കിയതായി പരാതി. സിംഗപള്ളി ഗ്രാമത്തിലെ ബിക്കി ശ്രീനിവാസ് എന്ന 30 കാരനെ കൊന്ന്‌കെട്ടിതൂക്കിയതാ്. ബുധനാഴ്ചയാണ് സംഭവം. ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ് –

തോട്ടം ഉടമയായ മേല്‍ജാതിക്കാരന്‍ ബിക്കി മാങ്ങ പറിക്കുന്നത് അറിഞ്ഞ് നാട്ടുകാരെ വിളിച്ചു കൂട്ടുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബിക്കി കൊല്ലപ്പെടുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ബിക്കിയുടെ മൃതദേഹവുമായി പഞ്ചായത്ത് ഓഫീസില്‍ എത്തിയ തോട്ടം ഉടമ ഉള്‍പ്പെടെയുള്ളവര്‍ അവിടുത്തെ ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു.

മോഷണക്കുറ്റം ആരോപിച്ചതിന്റെ മനോവിഷമത്തില്‍ ബിക്കി ആത്മഹത്യ ചെയ്തതായി വരുത്തി തീര്‍ക്കാനായിരുന്നു. വിവരം അറിഞ്ഞ് ബന്ധുക്കള്‍ എത്തുമ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു ബിക്കിയുടെ മൃതദേഹം. ബന്ധുക്കള്‍ ചേര്‍ന്നാണ് മൃതദേഹം താഴെയിറക്കിയത്.

ബിക്കിയെ കെട്ടിതൂക്കാന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവം അറിഞ്ഞ് ആയിരത്തിലധികം ആളുകള്‍ പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു.

എസ് സി, എസ് ടി ആക്ട് പ്രകാരം ബിക്കിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.

Read: മന്‍മോഹന്‍ സിങിന്റെ വിശ്വസ്തന്‍, ആണവ കരാറിന്റെ സൂത്രധാരന്‍, എസ് ജയശങ്കര്‍ മോദിയുടെ വിദേശകാര്യമന്ത്രി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍