UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകളെ ബലാല്‍സംഗം ചെയ്യുമെന്ന് മോദി ഭക്തരുടെ ഭീഷണി, അനുരാഗ് കശ്യപ് ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിച്ചു

മകള്‍ക്കും വീട്ടുകാര്‍ക്കുംനേരെ ഭീഷണി ഉയര്‍ത്തിയാല്‍ ആരും സംസാരിക്കില്ലെന്ന് നിങ്ങള്‍ക്കറിയാം. കള്ളന്മാര്‍ ഭരിക്കും, കള്ളത്തരം ജീവിത രീതിയാക്കിമാറ്റും. പുതിയ ഇന്ത്യ രുപപ്പെടുത്തിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

കുടുംബത്തിന് നേര്‍ക്കുണ്ടായ ഭീഷണിയെ തുടര്‍ന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിച്ചു. അനുരാഗ് കശ്യപിന്റെ മകള്‍ക്കുനേരെ ഉയര്‍ന്ന ബലാത്സംഗ ഭീഷണിയെ തുടര്‍ന്നാണ് അനുരാഗ് ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിച്ചത്. അനുരാഗ് കശ്യപിന്റെ വീട്ടുകാര്‍ക്കെതിരെ വധഭീഷണിയും മോദി ഭക്തനായ ചൗക്കിദാര്‍ രാംസംഘി എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ഉയര്‍ന്നിരുന്നു.

‘മകള്‍ക്കും വീട്ടുകാര്‍ക്കുംനേരെ ഭീഷണി ഉയര്‍ത്തിയാല്‍ ആരും സംസാരിക്കില്ലെന്ന് നിങ്ങള്‍ക്കറിയാം. കള്ളന്മാര്‍ ഭരിക്കും, കള്ളത്തരം ജീവിത രീതിയാക്കിമാറ്റും. പുതിയ ഇന്ത്യ രുപപ്പെടുത്തിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങള്‍ക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ എന്നായിരുന്നു’ എന്ന് അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

അനുരാഗ് കശ്യപിന്റെ അവസാന ട്വിറ്റര്‍ പോസ്റ്റ് ഇങ്ങനെയായിരുന്നു.’ എല്ലാവിധ നന്മകളും വിജയവും നേരുന്നു. ഇതെന്റെ ട്വിറ്ററിലെ അവസാനത്തെ പോസ്റ്റാണ്. ഭയമില്ലാതെ സംസാരിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ഇനി ഞാന്‍ സംസാരിക്കുകയുള്ളൂ.

ഗവണ്‍മെന്റിനെതിരെ വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ അനുരാഗ് കശ്യപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. മുംസ്ലീങ്ങളോടും ദളിതരോടും മതവും ജാതിയുംനോക്കി ശിക്ഷ വിധിക്കുന്നതിനെതിരെ അനുരാഗ് കശ്യപ് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ നരേന്ദ്ര മോദിയ്ക്ക് കത്തെഴുതിയിരുന്നു.

ജന്മു കാശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരെടുത്ത തീരുമാനത്തെ അനുരാഗ് കശ്യപ് വിമര്‍ശിച്ചിരുന്നു. ലോക്‌സഭ ഇലക്ഷന് ശേഷം ‘നിങ്ങളുടെ വിജയം ഞങ്ങളുടെ മക്കളെ ബലാല്‍സംഗം ചെയ്യുമെന്ന് പറഞ്ഞ് ആഘോഷിക്കുന്നവരെ ഞങ്ങള്‍ എന്ത് ചെയ്യണമെന്ന്’ എന്നെഴുതി അനുരാഗ് കശ്യപ് ട്വിറ്ററില്‍ നരേന്ദ്ര മോദിക്ക് ടാഗ് ചെയ്തിരുന്നു.

ഷൊര്‍ണൂര്‍- കോഴിക്കോട് പാതയിൽ തടസ്സം തുടരുന്നു, ഇന്ന് റദ്ദാക്കിയത് 35 ഓളം ട്രെയിനുകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍