UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി ചുമതലയേറ്റു

ഫ് ജസ്റ്റിസ് ഋഷികേശ് റോയിയാണ് ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മലയാളത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയാണ് ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ആരിഫ് മുഹമ്മദ് ഖാന്‍ രാജ് ഭവനിലെ ഓഫീസിലേക്കാണ് പോയത്.

ഇന്നലെ രാവിലെയാണ് തിരുവനന്തപുരത്തെത്തിയ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രിമാരായ എ കെ ബാലന്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിച്ചത്. മുന്‍ ഗവര്‍ണര്‍ പി സദാശിവം ബുധനാഴ്ച വൈകിട്ട് മടങ്ങിയിരുന്നു.

Read: ഓഗസ്റ്റില്‍ പെയ്തത് ‘മാനേജ് ചെയ്യാന്‍ സാധിക്കാത്ത പെരുമഴ’, പ്രളയത്തിന് കാരണമായത് എവറസ്റ്റിനേക്കാള്‍ ഉയരത്തില്‍ വളരുന്ന കൂമ്പാരമേഘങ്ങളിലുണ്ടായ വിസ്ഫോടനം; നിര്‍ണ്ണായക പഠനവുമായി ശാസ്ത്രജ്ഞര്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍