UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാം റഹിമിന്റെ ആശ്രമം സൈന്യം പിടിച്ചെടുത്തു; സംഘര്‍ഷ പ്രദേശങ്ങളുടെ നിയന്ത്രണം കരസേന ഏറ്റെടുത്തു

ദേരാ സച്ചാ സൗദയുടെ വിവിധ പ്രാര്‍ഥനാ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു

ബലാത്സംഗ കേസില്‍ ദേര സച്ചാ സൗദ തലവനായ ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനെന്ന് വിധിച്ചതിന് പിന്നാലെയുണ്ടായ കലാപത്തെ നേരിടാന്‍ സൈന്യം കൂടുതല്‍ നടപടികള്‍ എടുത്തു തുടങ്ങി. സിര്‍സയിലുള്ള ദേരാ സച്ചാ സൗദാ ആശ്രമവും പ്രദേശവും സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ആശ്രമത്തിലെ അന്തേവാസികളോട് ഉടന്‍തന്നെ അവിടം നിന്ന് മാറാന്‍ സൈന്യം നിര്‍ദ്ദേശം നല്‍കി. സിര്‍സയിലും ദേര ആശ്രമത്തിലും സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി. നിലവില്‍ വളരെയധികം അനുയായികളെ അവിടെനിന്നും ഒഴിപ്പിക്കാനായിട്ടുണ്ട്.

ദേരാ സച്ചാ സൗദയുടെ വിവിധ പ്രാര്‍ഥനാ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2500-ല്‍ അധികം ദണ്ഡുകളും കൂര്‍ത്ത മുനയുള്ള ആയുധങ്ങളും കുരുക്ഷേത്ര പോലിസ് കണ്ടെടുത്തിരുന്നു. പഞ്ചാബിലെ മാന്‍സയില്‍ സേന ഫ്‌ളാഗ് മാര്‍ച്ച് നടത്തി.  ഹരിയാനയിലെ കുരുക്ഷേത്രയില്‍ ദേര സച്ചാ സൗദയുടെ രണ്ട് ആശ്രമങ്ങള്‍ ഇന്ന് ജില്ലാ ഭരണകൂടം അടച്ചുപൂട്ടി. ഹരിയാനയിലെ വിവിധ പ്രദേശങ്ങള്‍ ഇപ്പോള്‍ കരസേനയുടെ നിയന്ത്രണത്തിലാണ്.

അക്രമസംഭവങ്ങളില്‍ ഇതുവരെ 32 പേര്‍ മരണപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നൂറിലേറെ വാഹനങ്ങള്‍ കത്തിച്ചു. രണ്ടു റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ക്കുകയും പല ട്രെയിനുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍