UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മെയ്ക് ഇന്‍ ഇന്ത്യ’-യില്‍ നിര്‍മിച്ച ആയുധങ്ങള്‍ക്ക് ഗുണനിലവാരമില്ല; റൈഫിളുകള്‍ വേണ്ടെന്ന് സൈന്യം

കഴിഞ്ഞ വര്‍ഷവും ഗുണനിലവാരമില്ലാത്തതിനാല്‍ തദ്ദേശീയമായി നിര്‍മിച്ചആയുധങ്ങള്‍ സൈന്യം നിരസിച്ചിരുന്നു

‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് ചൂണ്ടികാട്ടി റൈഫിളുകള്‍ വേണ്ടെന്ന് സൈന്യം. നിലവില്‍ ജവാന്മാര്‍ ഉപയോഗിക്കുന്ന ഇന്‍സാസ് ഗണത്തിലെ തദ്ദേശീയമായി നിര്‍മിച്ച 7.62 × 51 എംഎം റൈഫിളാണ് സൈന്യം നിരസിച്ചത്.

ഇന്‍സാസ് ഗണത്തിലെ റൈഫിളുകള്‍ക്കു പകരം ഇഷാപുര്‍ ആയുധഫാക്ടറിയില്‍ നിര്‍മിച്ച റൈഫിളുകള്‍ പ്രാഥമിക പരിശോധനയില്‍ത്തന്നെ പരാജയപ്പെട്ടതാണ് ആയുധങ്ങള്‍ നിരസിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ റൈഫിളുകളില്‍ തിര നിറയ്ക്കാന്‍ സമയക്കൂടുതല്‍, വെടിവയ്ക്കുമ്പോള്‍ വലിയ ശബ്ദവും തീപ്പൊരിയും തുടങ്ങിയ ഒട്ടേറെ പോരായ്മകളുണ്ടെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷവും ഗുണനിലവാരമില്ലാത്തതിനാല്‍ തദ്ദേശീയമായി നിര്‍മിച്ചആയുധങ്ങള്‍ സൈന്യം നിരസിച്ചിരുന്നു. തദ്ദേശീയമായി നിര്‍മിച്ച 5.56 എംഎം എക്‌സ്‌കാലിബര്‍ ഇനം തോക്കുകളായിരുന്നു മുമ്പ് സൈന്യം തള്ളിയത്. സൈന്യത്തിന്റെ ആയുധങ്ങള്‍ക്കായി പുതിയ കരാര്‍ ക്ഷണിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍