UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജി സുധാകരനെതിരെ ഏഷ്യാനെറ്റ് വാര്‍ത്ത വളച്ചൊടിച്ചു നല്‍കി: പിണറായി

ഏഷ്യാനെറ്റിനെതിരെ അസംബ്ലിയില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയുമായി ബന്ധപ്പെട്ട ജി സുധാകരന്റെ വാര്‍ത്ത പക്ഷപാതപരമായി ഏഷ്യനെറ്റ് വാര്‍ത്ത വളച്ചൊടിച്ചു നല്‍കിയെന്നായിരുന്നു പിണറായിയുടെ വിമര്‍ശനം. ഇതിന് മറുപടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ‘തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് ആചാര്യനായ പി ഗോവിന്ദപിള്ളയുടെ മകനാണ് ഏഷ്യാനെറ്റ് എഡിറ്റര്‍ ആയ എം ജി രാധാകൃഷ്ണന്‍’ എന്നാണ്.

എന്നാല്‍ കിഫ്ബിയ്ക്ക് എതിരായി താനൊന്നും പറഞ്ഞിട്ടില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. തുടര്‍ന്ന് സുധാകരന്‍ കിഫ്ബി ക്ക് എതിരായി സംസാരിച്ച സിഡി മേശപ്പുറത്തു വയ്ക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ജോണ്‍ ബ്രിട്ടാസ് കൈരളിയില്‍ നിന്ന് രാജിവച്ചു ഏഷ്യാനെറ്റിലേക്കു പോയപ്പോള്‍ കാര്‍ നല്‍കിയാണ് പിണറായി വിജയന്‍ യാത്രയാക്കിയെന്നും അന്ന് രാജീവ് ചന്ദ്രശേഖര്‍ അവിടെ ഉണ്ടായിരുന്നല്ലോ എന്നും പിടി തോമസും ക്രമ പ്രശ്‌നത്തിലൂടെ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍