UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതങ്ങളുടെ വേലിക്കെട്ട് പൊളിച്ചു; ഇവര്‍ കോണ്‍ഗ്രസ് ഓഫീസില്‍വെച്ച് വിവാഹിതരായി

സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹിതരാവുകയായിരുന്നു അഡ്വ. അലി അമ്പ്രുവും, അഡ്വ. അശ്വതിയും.

തിരുവനന്തപുരം കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് കഴിഞ്ഞ വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് മതത്തിന്റെ മതിലുകള്‍ തകര്‍ത്ത് രണ്ടു പേര്‍ ഒന്നായ നിമിഷത്തിന്. സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹിതരാവുകയായിരുന്നു അഡ്വ. അലി അമ്പ്രുവും, അഡ്വ. അശ്വതിയും.

തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ഥികളായിരുന്നു ഇരുവരും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അലി. കെഎസ്‌യു പ്രവര്‍ത്തകയായിരുന്നു അശ്വതി. ലോ കോളേജ് പഠനകാലത്താണ് ഇരുവരും പ്രണയത്തിലാവുന്നത്.

ശംഖുമുഖത്ത് കാണാതായ ലൈഫ് ഗാര്‍ഡിന്റെ മൃതദേഹം വലിയതുറയില്‍നിന്ന് കണ്ടെത്തി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍