വന്യമൃഗങ്ങള്‍ ആക്രമിച്ചതോ തൊട്ടടുത്ത പുഴയില്‍ അപകടത്തില്‍ പെട്ടോയെന്നുമാണ് പ്രദേസവാസികള്‍ സംശയിക്കുന്നത്.
വയനാട്ടിലെ ആദിവാസി കോളനിയില്‍ നിന്ന് പെണ്‍കുഞ്ഞിനെ കാണാതായി. പനമരം മാത്തൂര്‍ പരിയാരം ആദിവാസി കോളനിയില്‍ ഒന്നര വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. പൊയില്‍ നായ്ക്ക കോളനിയിലെ ബാബു – മിനി ദമ്പതികളുടെ മകള്‍ ദേവകിയെയാണ് കാണാതായിരിക്കുന്നത്.
വനാതിര്‍ത്തി ആയതിനാല്‍ വന്യമൃഗ ഭീഷണി നേരിടുന്ന പ്രദേശമാണിത്. വന്യമൃഗങ്ങള്‍ ആക്രമിച്ചതോ തൊട്ടടുത്ത പുഴയില്‍ അപകടത്തില്‍ പെട്ടോയെന്നുമാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്. പനമരം പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.