UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍

മാണിക്കെതിരെ ഫോണ്‍ സംഭാഷണങ്ങളുടെയും ഫോറന്‍സിക് പരിശോധനയുടെയും തെളിവുണ്ടെന്ന് സര്‍ക്കാര്‍

ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്ന ഹൈക്കോടതിയിലാണ് മാണിക്കെതിരെ ഫോണ്‍ സംഭാഷണങ്ങളുടെയും ഫോറന്‍സിക് പരിശോധനയുടെയും തെളിവുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചത്. കേസില്‍ തുടരാന്വേഷണം പുരോഗമിക്കുകയാണെന്നും ബാറുടമകളുടെ രണ്ട് പരാതികള്‍ അന്വേഷിക്കാനുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ഫോണ്‍ രേഖകള്‍ മാത്രം ആസ്പദമാക്കി കേസ് തുടരനാകില്ലെന്നും തെളിവുകളുണ്ടെങ്കിലെ കേസ് നിലനില്‍ക്കൂവെന്നും കോടതി പറഞ്ഞു. കൂടാതെ മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ച് അറിയിക്കണമെന്നും അഴിമതി നിരോധന നിയമം നിലനില്‍ക്കുമോയെന്നതും പരിശോധിക്കണമെന്നും കോടതി ആവിശ്യപ്പെട്ടു.

സര്‍ക്കാര്‍ ആവിശ്യപ്പെട്ടത്തിനെ തുടര്‍ന്ന് കോടതി കേസില്‍ മൂന്നാഴ്ചത്തെ സമയവും പരിഗണിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍