UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി സ്വകാര്യ കമ്പനി; ബിഡിജെഎസ് എല്‍ഡിഎഫില്‍ ചേരണമെന്ന് വെള്ളാപ്പള്ളി

സ്ഥാനമാനങ്ങള്‍ ഉറപ്പുപറഞ്ഞിട്ട് ബിജെപി തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി

ബിഡിജെഎസ് എന്‍ഡിഎ ബന്ധം അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍. ബിജെപി സ്വകാര്യ കമ്പനിയായി മാറിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. ഗ്രൂപ്പും കോഴയും മാത്രമാണ് ഇപ്പോള്‍ ബിജെപിയിലുള്ളത്.

ഇടതുമുന്നണിയാണ് ബിഡിജെഎസിന് പറ്റിയ മുന്നണിയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. അതിന് സിപിഎം അവസരം നല്‍കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ബിജെപി-ബിഡിജെഎസ് ബന്ധം കാര്യമായി മുന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പരസ്യ പ്രസ്താവന. നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ബിഡിജെഎസിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് നല്‍കിയ വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ലെന്ന ആരോപണങ്ങള്‍ ബിഡിജെഎസ് നേരത്തെയും ഉന്നയിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങള്‍ ഉറപ്പുപറഞ്ഞിട്ട് ബിജെപി തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.

ലോക്‌സഭ സീറ്റ് വിഭജനത്തില്‍ ബിഡിജെഎസ് ഏഴ് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. ഇതില്‍ മൂന്ന് സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ബിജെപി നേതൃത്വം നിലപാടെടുത്തിട്ടുണ്ട്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മണ്ഡലങ്ങളാണ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ബിജെപി പറയുന്നത്. ഇതേത്തുടര്‍ന്ന് മുന്നണിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നേരത്തെ ആരംഭിക്കണമെന്ന ബിജെപിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍