UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ഹാക്കര്‍മാര്‍ ഡല്‍ഹി ബിജെപിയുടെ വെബ്‌സൈറ്റ് ബീഫ് വില്‍പന സൈറ്റാക്കി

ഇതിന്റെ കൂടെയുള്ള സന്ദേശത്തില്‍ പറയുന്നത് ഹാക്ക് ചെയ്തത് ‘Shadow_V1P3R’ എന്നാണ്.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ഹാക്കര്‍മാര്‍ ഡല്‍ഹി ബിജെപിയുടെ വെബ്‌സൈറ്റ് ബീഫ് വില്‍പന സൈറ്റാക്കി. സൈറ്റിലെ കാറ്റഗറികളുടെ പേരുകള്‍ ബീഫ് റെസിപ്പി, ബീഫ് ഐറ്റംസ്, ബീഫ് ഹിസ്റ്ററി, ബീഫ് ലീഡര്‍ഷിപ്പ് എന്നിങ്ങനെ തിരുത്തിയിരിക്കുകയാണ് ഹാക്കര്‍മാര്‍.

ഇതിന്റെ കൂടെയുള്ള സന്ദേശത്തില്‍ പറയുന്നത് ഹാക്ക് ചെയ്തത് ‘Shadow_V1P3R’ എന്നാണ്.ബിജെപി എന്നുള്ളടത്തെല്ലാം ബീഫ് എന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ച് ഏഴുമണിക്ക് തന്നെയാണ് സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. (ഡല്‍ഹി ബിജെപി വെബ്‌സൈറ്റ് ലിങ്ക്‌ –  http://delhi.bjp.org/)

Read:  മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്; ശാസ്തമംഗലത്ത് നടുറോഡില്‍ വാഹനങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിച്ച് ബിജെപി പ്രവര്‍ത്തകര്‍ / വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍