UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടി

ഡിജിപി ലോക്‌നാഥ് ബഹ്രയാണ് നിയമോപദേശം തേടിയിരിക്കുന്നത്

മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടി. ഡിജിപി ലോക്‌നാഥ് ബഹ്രയാണ് നിയമോപദേശം തേടിയിരിക്കുന്നത്. സെന്‍കുമാര്‍ ഒരു ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ മതവികാരം വൃണപ്പെടുത്തിയോ എന്നാണ് പരിശോധിക്കുന്നത്.

കഴിഞ്ഞ സമകാലിക മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ മുസ്ലിം ജനന നിരക്ക് വര്‍ദ്ധിച്ചുവരികയാണെന്നും ഇത് ഭാവിയില്‍ ഏത് രീതിയില്‍ ബാധിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് സെന്‍കുമാറിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹത്തില്‍ ഉയരുന്നത്.

ഐഎസിനെയും ആര്‍എസ്എസിനെയും താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ സെന്‍കുമാര്‍ ദേശീയ സ്പിരിറ്റിന് വിരുദ്ധമായതാണ് തീവ്രവാദമെന്നും പറഞ്ഞിരുന്നു. അതേസമയം മുസ്ലിങ്ങളിലും നല്ലവരുണ്ടെന്നത് ഉള്‍പ്പെടെയുള്ള സെന്‍കുമാറിന്റെ പ്രസ്താവനകള്‍ വന്‍തോതില്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തി. സംഭവത്തില്‍ സെന്‍കുമാറിനെതിരെ രണ്ട് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നിയമോപദേശം തേടിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍