UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ‘രാവണന്‍’ അറസ്റ്റിലായി

ദളിതരുടെ അവകാശത്തിനായി പോരാടുന്ന മുപ്പത്തുകാരനായ അഡ്വ. ചന്ദ്രശേഖരനെ ഡല്‍ഹൗസിയില്‍ നിന്നാണ് അറസ്റ്റ് ചെയ്‌തത്‌

ദളിത് ആക്ടിവിസ്റ്റും ഭീം ആര്‍മി നേതാവുമായ ചന്ദ്രശേഖര്‍ ആസാദ് ‘രാവണന്‍’ ഹിമാചല്‍ പ്രദേശില്‍ വച്ച് അറസ്റ്റിലായി. ദളിതരുടെ അവകാശത്തിനായി പോരാടുന്ന മുപ്പത്തുകാരനായ അഡ്വ. ചന്ദ്രശേഖരനെ ഡല്‍ഹൗസിയില്‍ നിന്ന് ഇന്നാണ് അറസ്റ്റ് ചെയ്‌തെന്നാണ് ഉത്തര്‍ പ്രദേശ് പോലീസ് നല്‍കുന്ന സൂചന.

പടിഞ്ഞാറന്‍ യുപിയിലെ സഹ്‌റാന്‍പൂര്‍ ജില്ലയില്‍ മെയ്-9 ന് വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ചുവെന്നാണ് ചന്ദ്രശേഖരനെതിരെയുള്ള ആരോപണം. ഭീം ആര്‍മിയുടെ യുവജന നേതാവ് നേതാവ് രവി കുമാര്‍ ഗൗതം അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ചന്ദ്രശേഖറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 12000 രൂപ നല്‍കുമെന്ന് യുപി പോലീസ് അനൗണ്‍സ് ചെയ്തിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ ചന്ദ്രശേഖര്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടത്തിയ റാലിക്ക് ആയിരകണക്കിന് അണികളായിരുന്നു പങ്കെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍