UPDATES

ട്രെന്‍ഡിങ്ങ്

കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഭീമയോട്, ഈ മീന്‍ ഇവിടെ വേവില്ല; മാതൃഭൂമിക്കൊപ്പം: സുനിതാ ദേവദാസ്

ദേശീയ മാധ്യമങ്ങളെ പല തരം സ്വാധീനങ്ങളും പ്രീണനങ്ങളും നടത്തി തങ്ങളുടെ വഴിക്കാക്കിയാണ് ബി ജെ പി ദേശീയതലത്തില്‍ എതിര്‍പ്പുകളെ ഇല്ലാതാക്കിയത്. കേരളത്തിലും അതിന്റെ മാതൃകയാണ് അരങ്ങു തകര്‍ക്കുന്നത്.

ഭീമ ജുവല്ലറി മാതൃഭൂമി പത്രത്തിന് നല്‍കി വന്നിരുന്ന പരസ്യം നിര്‍ത്തുന്നുവെന്ന് വളരെ അഭിമാനത്തോടെ അവരുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

ഇത് വായിച്ചു ആരും സന്തോഷിക്കുകയോ ഭീമയാണ് ശരി എന്ന തെറ്റിദ്ധരിക്കുകയോ ചെയ്യരുത്. മാതൃഭൂമിയോട് നമുക്ക് വിയോജിപ്പുണ്ട്. നമ്മള്‍ വിമര്‍ശിക്കുന്നു എന്നതൊക്കെ ശരി തന്നെ. എന്നുവച്ച് അരിക്കച്ചവടക്കാരനും സ്വര്‍ണ്ണക്കള്ളക്കടത്തുകാരനും നികുതി വെട്ടിപ്പുകാരനും നിയന്ത്രിക്കേണ്ടതല്ല മാധ്യമപ്രവര്‍ത്തനം.

മാധ്യമങ്ങളെ പരസ്യഭീമന്മാര്‍ വിഴുങ്ങുകയും നിയന്ത്രിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് വളരെ അപകടകരമായ അവസ്ഥയാണ്. മാതൃഭൂമി ഒരു മാധ്യമസ്ഥാപനമാണ്. അവരെ തിരുത്തേണ്ടതും വിമര്‍ശിക്കേണ്ടതും നമ്മള്‍ വായനക്കാരാണ്. ഒരു പരസ്യക്കാരന്റെ മുന്നിലും ഒരു കാരണവശാലും കുനിഞ്ഞു കൊടുക്കാന്‍ ഒരു മാധ്യമവും മാധ്യമസ്ഥാപനവും തയ്യാറാവരുത്.

കച്ചവടക്കാര്‍ പരസ്യത്തിന്റെ പേരും പറഞ്ഞു ഭീഷണിപ്പെടുത്തുമ്പോ പോയി പണി നോക്കാന്‍ പറയണം. മാതൃഭൂമിയോടുള്ള വിമര്‍ശനം ആ സ്ഥാപനത്തോടുള്ള യാതൊരു എതിര്‍പ്പുമല്ല. മറിച്ചു അവരുടെ ചില നിലപാടുകളോടുള്ള വിയോജിപ്പാണ്. അവര്‍ അത് തിരുത്തിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളു.

എന്നാല്‍ ആ സാഹചര്യം മുതലാക്കി സംഘ്പരിവാറോ സംഘപരിവാര്‍ തോലിട്ട ഭീമയൊ മറ്റു കച്ചവടക്കാരോ തലപൊക്കുന്നുവെങ്കില്‍ അതിനെ അടിച്ചമര്‍ത്തേണ്ടതും നല്ല വായനക്കാരന്റെ ചുമതലയാണ്.

ഇക്കാര്യത്തില്‍ മാതൃഭൂമിക്കൊപ്പം. ഭീമയോട് OMKV പറയുന്നു. നിങ്ങളെ കണ്ടിട്ടൊന്നുമല്ല കേരളത്തില്‍ ഒരുത്തനും മാധ്യമപ്രവര്‍ത്തനം നടത്തുന്നത്. കലക്ക വെള്ളത്തില്‍ പിടിക്കുന്ന ഒരു മീനും കേരളത്തിലെ വെള്ളത്തില്‍ വേവില്ല.

വിശദാംശങ്ങള്‍:

മീശ വിവാദം: ഭീമ ജ്വല്ലറി മാതൃഭൂമിക്കുള്ള പരസ്യം പിന്‍വലിച്ചു

മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സംഘപരിവാറും ചില ജാതി സംഘടനകളും മാതൃഭൂമി പത്രത്തിനെതിരെ നടത്തി വരുന്ന കാമ്പെയിനില്‍ ഭീമ ജ്വല്ലറിയും പങ്കു ചേര്‍ന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമിക്ക് പരസ്യം നല്‍കുന്നത് നിര്‍ത്താന്‍ പരസ്യ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയതായാണ് ഭീമ ഫേസ് ബുക്ക് പോസ്റ്റില്‍ അറിയിച്ചത്. വിവാദത്തിന്റെ ഇടയ്ക്ക് മാതൃഭൂമിക്ക് പരസ്യം നല്‍കിയ ഭീമയുടെ നടപടിക്കെതിരെ ആസൂത്രിതമായ കമന്റിടല്‍ കാമ്പയിന്‍ നടന്നിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉപഭോക്താക്കളുടെ മനസ്സ് അറിഞ്ഞാണ് ഈ തീരുമാനമെന്ന് ഭീമ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇതില്‍ സന്തോഷം പ്രകടിപ്പിച്ചും മാതൃഭൂമിക്കെതിരെ അണിനിരക്കാന്‍ ആഹ്വാനം ചെയ്തും നിരവധിപേര്‍ രംഗത്തുണ്ട്. ഭീമയുടെ ഉപഭോക്താക്കള്‍ എന്നാല്‍ സംഘപരിവാര്‍ സൈബര്‍ കാമ്പെയിന്‍കാര്‍ മാത്രമല്ലെന്നും മറ്റുള്ളവരും അതില്‍ ഉള്‍പ്പെടുന്നുണ്ടെന്നുമുള്ള ചില കമന്റുകളും അതില്‍ കാണാം.

തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടു നില്‍ക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമായിരുന്നു മാതൃഭൂമിക്കെതിരെയുള്ള കാമ്പെയിന്‍. എഡിറ്റോറിയല്‍ തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള ശ്രമം. ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ തീരുമാനം മാറ്റാനുള്ള സമ്മര്‍ദ്ദമായിരുന്നു പത്രത്തിന്റെ സര്‍ക്കുലേഷന്‍ ആസൂത്രിതമായി കുറയ്ക്കാനുള്ള നീക്കം. വീടുകള്‍ കയറിയിറങ്ങി മാതൃഭൂമി ഹിന്ദു വിരുദ്ധരാണെന്ന് പറഞ്ഞു കാമ്പെയിന്‍ നടക്കുകയാണ്. അതിനിടെയാണ് പരസ്യങ്ങള്‍ ഇല്ലാതാക്കുന്ന സമ്മര്‍ദ്ദ തന്ത്രം. ഫേസ്ബുക്ക് പേജുകളിലെ പൊങ്കാലകള്‍ വഴി അതിനു കഴിയുമെന്നാണ് ഭീമയുടെ പ്രസ്താവന തെളിയിക്കുന്നത്.

മാധ്യമങ്ങള്‍ എന്ത് പറയണം എന്ത് ചെയ്യണമെന്ന് ആര്‍ക്കും സംഘടിതമായി തീരുമാനിക്കാന്‍ കഴിയുന്ന അവസ്ഥ കേരളത്തിലും വരികയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവവും. ദേശീയ മാധ്യമങ്ങളെ പല തരം സ്വാധീനങ്ങളും പ്രീണനങ്ങളും നടത്തി തങ്ങളുടെ വഴിക്കാക്കിയാണ് ബി ജെ പി ദേശീയതലത്തില്‍ എതിര്‍പ്പുകളെ ഇല്ലാതാക്കിയത്. കേരളത്തിലും അതിന്റെ മാതൃകയാണ് അരങ്ങു തകര്‍ക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സുനിത ദേവദാസ്

സുനിത ദേവദാസ്

മാധ്യമ പ്രവര്‍ത്തക. കാനഡയില്‍ താമസിക്കുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍