UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ബിജെപി കാസര്‍ഗോഡ്-മഞ്ചേശ്വരം മേഖലകളില്‍ വര്‍ഗീയകലാപത്തിന് നിരന്തരം ശ്രമിക്കുന്നു’: നിയമസഭയില്‍ പിണറായി

അനാവശ്യ ഹര്‍ത്താലുകള്‍ തടയാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി

ഹര്‍ത്താലുകളിലൂടെ ബിജെപി സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുകയായിരുന്നു ലക്ഷ്യമിട്ടതെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് മഞ്ചേശ്വത്ത് വര്‍ഗീയത പടര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമം നടന്നെന്നും എന്നാല്‍ പോലീസ് ഫലപ്രദമായി ഇടപെട്ടത് കൊണ്ട് കലാപം സൃഷ്ടിക്കാനുള്ള ഗൂഢപദ്ധതി നടക്കാതെ പോയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി ബിജെപി ഹര്‍ത്താലില്‍ 28,43,022 രൂപയുടെ പൊതുമുതലും ഒരു കോടിയിലേറെ രൂപയുടെ സ്വകാര്യ മുതലും നശിപ്പിച്ചതായും വെളിപ്പെടുത്തി.

കാസര്‍ഗോഡ്-മഞ്ചേശ്വരം മേഖലകളില്‍ വര്‍ഗീയകലാപത്തിന് നിരന്തരം ശ്രമം നടക്കുന്നുണ്ടെന്നും മറ്റു മേഖലകളില്‍ വര്‍ഗ്ഗീയ കലാപം നടത്തിയ നേട്ടം കൊയ്ത്തവരാണ് കേരളത്തിലും അത് നടപ്പാക്കാന്‍ ഒരുങ്ങുന്നത് ഇതിനെതിരെ നമ്മള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ച്ചയായ അനവാശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യത്തോരവേളയില്‍ ഇടതുവലതുമുന്നണികളിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയത്തിനോട് മുഖ്യമന്ത്രി അനുകൂലമായിട്ടാണ് പ്രതികരിച്ചത്. യുഡിഎഫ് ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹര്‍ത്താല്‍ മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു കൂട്ടാന്‍ തയ്യാറാണോ എന്ന ലീഗ് എംഎല്‍എ പികെ ബഷീറിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാമെന്ന് അറിയിച്ചത്. ടൂറിസം മേഖല കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണെന്നും എന്നാല്‍ ടൂറിസം മേഖലയുടെ വികസനത്തിന് തടയിടാന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങളുണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

കേരളത്തിന്റെ ഇതുവരെയുള്ള വികസനത്തില്‍ ഒരു പങ്കും വഹിക്കാത്ത ചിലര്‍ നമ്മുടെ മുന്നോട്ടുള്ള കുതിപ്പ് തടയാനും പിന്നോട് അടിക്കാനും ശ്രമിക്കുന്നുണ്ട്. ഹര്‍ത്താല്‍ എന്ന സമരമുറയെ പാടെ തള്ളാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും സാധാരണഗതിയില്‍ തയ്യാറാവില്ല. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ ജനകീയ പ്രതിഷേധം പല തലങ്ങളില്‍ വരും. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍