UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല ദര്‍ശനത്തിനായി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളി

മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തതിനാല്‍ സുരേന്ദ്രന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും.

ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്. നേരത്തെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവാദി തേടി സുരേന്ദ്രന്‍ ഹൈക്കോടതിയിലും എത്തിയിരുന്നു.

മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തതിനാല്‍ സുരേന്ദ്രന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും.

സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. അതിലെ പ്രധാന ഉപാധി സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല എന്നായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍