UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ പ്രതിപക്ഷ കക്ഷികളുടെ ‘ഐക്യ ഇന്ത്യ’ മഹാസഖ്യ റാലിയില്‍

‘ഞാനിവിടെ വന്നിരിക്കുന്നത് ബിജെപി എംപിയായിട്ടല്ല. യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള രാഷട്രീയ മഞ്ചിന്റെ കീഴിലാണ് എത്തിയത്.’ ശത്രുഘ്‌നന്‍ സിന്‍ഹ

കൊല്‍ക്കത്തയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഘടിപ്പിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ ‘ഐക്യ ഇന്ത്യ’ മഹാസഖ്യ റാലിയില്‍ ബിജെപിയുടെ വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ എത്തി. റാലിയെ അഭിസംബന്ധോന ചെയ്യുന്ന വേദിയില്‍ യശ്വന്ത് സിന്‍ഹയ്ക്കരികിലാണ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ഇരിപ്പിടം നല്‍കിയിരിക്കുന്നത്.

‘അവര്‍ (മമത ബാനര്‍ജി) ശരിക്കും ഒരു ദേശീയ നേതാവാണ്. അവര്‍ വളരെ മഹത്വമുള്ള അനുഭവസമ്പന്നയായ ഒരു നേതാവാണ്. ഞാനിവിടെ വന്നിരിക്കുന്നത് ബിജെപി എംപിയായിട്ടല്ല. യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള രാഷട്രീയ മഞ്ചിന്റെ കീഴിലാണ് എത്തിയത്. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ഒരു മൂവ്‌മെന്റാണ്.’ എഎന്‍ഐയോട് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

LIVE: ‘ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യസമരം’; എം കെ സ്റ്റാലിന്‍

‘ഐക്യ ഇന്ത്യ’ മഹാസഖ്യ റാലിയില്‍ 40 ലക്ഷം പേരെ അണിനിരത്തുമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്സ് അവകാശപ്പെട്ടത്. രാജ്യത്തെ പ്രമുഖ പ്രതിപക്ഷപാര്‍ട്ടികളെയെല്ലാം ബിജെപി വിരുദ്ധ മുന്നേറ്റത്തിനായി ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ശക്തവും പുരോഗമനാത്മകവുമായ ഒരു പുതിയ ഇന്ത്യയെ നിര്‍മിക്കാന്‍ എല്ലാവരും റാലിയില്‍ അണിനിരക്കണമെന്നാണ് മമത അഭിപ്രായപ്പെട്ടിരിക്കുന്നത്.

സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, ബിജെപി നേതാവ് അരുണ്‍ ഷൂരി, ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയ പ്രമുഖരെല്ലാം റാലിയുടെ ഭാഗമാകും. അതെസമയം കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ റാലിയില്‍ പങ്കെടുക്കില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് മനു സംഘ്‌വി എന്നിവരാണ് കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് എത്തുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍