UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടിക്കണക്കിന് രൂപയുടെ കൃഷി നശിപ്പിച്ച് കാലികള്‍; പശു സംരക്ഷണം ബാധ്യതയായി യുപി സര്‍ക്കാര്‍

തെരുവില്‍ അലഞ്ഞുതിരിഞ്ഞ് തീറ്റകിട്ടാത്തതായ കാലികള്‍ കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായി.

ഉത്തര്‍പ്രദേശില്‍ കോടിക്കണക്കിന് രൂപയുടെ കൃഷി നശിപ്പിച്ച് ഉപേക്ഷിക്കപ്പെടുന്ന കാലികള്‍. അലഞ്ഞുതിരിയുന്ന പശുക്കളില്‍നിന്ന് കൃഷിക്ക് സംരക്ഷണം തേടുകയാണ് കര്‍ഷകര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ കര്‍ഷകരോഷം തണുപ്പിക്കാനായി യുപി സര്‍ക്കാര്‍ ഗോശാലകള്‍ക്കും അലഞ്ഞുതിരിയുന്ന പശുക്കളുടെ സംരക്ഷണത്തിനുമായി 600 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി അധികാരത്തിലെത്തിയതോടെയാണ് പശുക്കളെ അറവിനായി വില്‍ക്കുന്നതും അറവുശാലകളും നിരോധിച്ചത്.

ഇതോടെ കറവ വറ്റിയ പ്രായമായ പശുക്കളെ സംരക്ഷിക്കുന്നത് ക്ഷീരകര്‍ഷകര്‍ക്ക് ബാധ്യതയായി. പശുക്കളെ വാഹനങ്ങളില്‍ കൊണ്ടുപോയി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നവര്‍ക്ക് മര്‍ദനമേല്‍ക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായി. അതുകാരണം കറവവറ്റിയ കാലികളെ തെരുവില്‍ ഉപേക്ഷിക്കുകയാണ് ഉടമസ്ഥര്‍.

തെരുവില്‍ അലഞ്ഞുതിരിഞ്ഞ് തീറ്റകിട്ടാത്തതായ കാലികള്‍ കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായി. ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ വലിയ ശല്യമായത്തോടെ ഗതികെട്ട കര്‍ഷകരും ജനങ്ങളും കാലികളെ സര്‍ക്കാര്‍ സ്‌കൂള്‍ മുറിയിലും ആശുപത്രിക്കകത്തും മറ്റും അടച്ചിട്ട സംഭവങ്ങളുമാുണ്ടായി.

കര്‍ഷകരുടെ ശകത്മായ പ്രതിഷേധത്തെ തുടര്‍ന്നാണ് യുപി സര്‍ക്കാര്‍ പശുസംരക്ഷണത്തിനായി ബജറ്റില്‍ തുക അനുവദിച്ചത്. അലഞ്ഞുതിരിയുന്ന കാലികളെ ജനുവരി പത്തിനകം ഗോശാലകളിലടയ്ക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. പക്ഷേ ഇതുവരെ അതിനായി ഇതുവരെയും നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് പരാതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍