UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടില്‍ ബ്ലൂവെയില്‍ കളിച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

വിഘ്‌നേഷിന്റെ ഇടം കൈയില്‍ ബ്ലെയ്ഡ് ഉപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ഇംഗ്ലീഷില്‍ ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുണ്ട്

തമിഴ്‌നാട്, മധുര സ്വദേശിയായ വിദ്യാര്‍ഥി ബ്ലൂവെയില്‍ കളിച്ച് ആത്മഹത്യ ചെയ്തു. തിരുമംഗലത്തുള്ള വിഘ്‌നഷ് എന്ന 19-കാരനാണ് ആത്മഹത്യ ചെയ്തത്. മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വിഘ്‌നേഷിനെ ഇന്നലെ വൈകിട്ട് 4.15-നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഘ്‌നേഷിന്റെ ഇടം കൈയില്‍ ബ്ലെയ്ഡ് ഉപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ഇംഗ്ലീഷില്‍ ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുണ്ട്.

വിഘ്‌നേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ പറയുന്നത്- ‘താന്‍ ബ്ലൂവെയില്‍ കളിക്കുന്നുണ്ടെന്നും. ബ്ലൂവെയില്‍ വെറുമൊരു കളിയല്ല അപകടകാരിയാണെന്നും ഒരിക്കല്‍ നിങ്ങള്‍ ഇതില്‍ കടന്നാല്‍ പിന്നീട് തിരിച്ചുവരാന്‍ സാധിക്കില്ല’ എന്നാണ്. വിഘ്‌നേഷ് ബ്ലൂവെയില്‍ കളിച്ചിരുന്നതായി സുഹൃത്തുക്കളുംസാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വിഘ്‌നഷിന് ഫോണിലൂടെയായിരുന്നു നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും പലപ്പോഴും സന്ദേശങ്ങളായോ കോളുകളായോ ആയിട്ടാണ് അവ വരാറുണ്ടായിരുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍