UPDATES

സയന്‍സ്/ടെക്നോളജി

ബ്ലൂ വെയ്ന്‍ കളിച്ച് പശ്ചിമ ബംഗാളില്‍ പത്തുവയസ്സുകാരന്‍ ആത്മഹത്യ ചെയ്തു!

ഡെറാഡൂണിലെ പ്രമുഖ സ്‌കൂളിലെ ബ്ലൂവെയ്ന്‍ ഗെയിം അഡിക്റ്റഡായ അഞ്ചോളം കുട്ടികളെ ടീച്ചര്‍മാര്‍ കണ്ടെത്തിയിരുന്നു

‘ബ്ലൂ വെയ്ന്‍’ കളിച്ച് പശ്ചിമ ബംഗാളില്‍ പത്തുവയസ്സുകാരന്‍ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ മിഡ്‌നാപൂരിലെ ആനന്ദ്പൂര്‍ ടൗണ്‍ സ്വദേശിയായ അങ്കന്‍ ഡേ എന്ന അഞ്ചാം ക്ലാസുക്കാരന്‍ ആണ് ബ്ലൂ വെയ്ന്‍ ഗെയിമിലെ വെല്ലുവിളി സ്വീകരിച്ച് ആത്മഹത്യ ചെയ്തത്. പ്ലാസ്റ്റിക് ബാഗിനുള്ളില്‍ തലയിട്ട് ചരട്‌കൊണ്ട് മുറുക്കി മരിച്ചനിലയില്‍ കുട്ടിയെ സ്വന്തം വീട്ടിലെ കുളിമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് പറയുന്നത്- ഇന്നലെ (ശനിയാഴ്ച) നാലുമണിക്ക് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ അങ്കന്‍ നേരെ കംപ്യൂട്ടറിന് മുന്നിലേക്കാണ് പോയത്. ഭക്ഷണം കഴിക്കാന്‍ അമ്മ സാമ്പ വിളിച്ചപ്പോള്‍ കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് കുളിമുറിയില്‍ കയറിയ അങ്കനെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ ബോധമില്ലാതെ കിട്ക്കുന്ന കുട്ടിയെ ആണ് കണ്ടത്. അച്ഛന്‍ ഗോപിനാഥ് ഡേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അങ്കന്റെ സുഹൃത്തുകള്‍ പോലീസിനോട് പറഞ്ഞത് ഈ കുട്ടി ബ്ലൂ വെയ്ന്‍ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്നാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഡെറാഡൂണിലെ പ്രമുഖ സ്‌കൂളിലെ ബ്ലൂവെയ്ന്‍ ഗെയിം അഡിക്റ്റഡായ അഞ്ചോളം കുട്ടികളെ ടീച്ചര്‍മാര്‍ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച സ്‌കൂളില്‍ എത്തിയ കുട്ടികളെ ഒരാളെ വിഷാദത്തിന് അടിമപ്പെട്ടതു പോലെയും സ്വഭാവത്തിലെ വിത്യാസവും കണ്ട് അന്വേഷണത്തില്‍ ബ്ലൂവെയ്ന്‍ അഡിക്റ്റാഡാണ് കുട്ടി എന്ന് മനസ്സിലായി. ആ കുട്ടി പറഞ്ഞ വിവരങ്ങളനുസരിച്ച് മറ്റ് കുട്ടികളെയും കണ്ടെത്തി. സ്‌കൂള്‍ അധികൃതര്‍പ്പോള്‍ രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി കൊണ്ടിരിക്കുകയാണ്.

പശ്ചിമ ബംഗാളിലെ ബ്ലൂവെയ്ന്‍ കാരണമുള്ള ആദ്യത്തെ മരണമാണിത്. ഇതോടെ സംസ്ഥാനം ആശങ്കയിലായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍