UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖാവരണ വിലക്ക്; ഡോ. ഫസല്‍ ഗഫൂറിന് വധഭീഷണി

. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖാവരണം ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള എം.ഇ.എസിന്റെ സര്‍ക്കുലര്‍ എത്തിയത്.

തങ്ങളുടെ സ്ഥാപനങ്ങളില്‍ മുഖാവരണം ധരിക്കുന്നതിനുള്ള വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന് വധഭീഷണി. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്തു. ഗള്‍ഫില്‍ നിന്നാണ് വധഭീക്ഷണി സന്ദേശം എത്തിയിരിക്കുന്നതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖാവരണം ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള എം.ഇ.എസിന്റെ സര്‍ക്കുലര്‍ എത്തിയത്.

തുടര്‍ന്ന് ഇ.കെ. സമസ്ത അടക്കമുള്ള സംഘടനകളും, മുസ്ലിം സംഘടനകളില്‍ പെട്ട സ്ത്രീകള്‍ തന്നെയും സര്‍ക്കുലറിനെ എതിര്‍ത്ത് മുന്നോട്ടു വന്നുകൊണ്ടിരിക്കുമ്പോഴും വിഷയം പുനഃപരിശോധിക്കുകയോ തിരുത്തുകയോ ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിലുറച്ചു തന്നെയാണ് ഫസല്‍ ഗഫൂറിന്റെ നിലപാട്. ഞാന്‍ അനിസ്ലാമികനല്ല, അഞ്ചോ പത്തോ കൊല്ലം മുന്‍പുണ്ടായ അനാചാരമാണ് മുഖാവരണം-ഡോ. ഫസല്‍ ഗഫൂര്‍ സംസാരിക്കുന്നു

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍