UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാര്‍ഥിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല; കണ്ടക്ടറെ പത്ത് ദിവസം ശിശുഭവനിലെ കെയര്‍ ടേക്കറായി നിയമിച്ച് മലപ്പുറം കളക്ടറുടെ ശിക്ഷ

പരപ്പനങ്ങാടി സ്വദേശി ഷാജഹാന്‍ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറുകയും ബസ് സ്റ്റോപ്പില്‍ ഇറക്കാതിരിക്കുകയും ചെ്ത സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് മാതൃകാപരമായ ശിക്ഷ വിധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്. മഞ്ചേരി – പരപ്പനങ്ങാടി റൂട്ടിലോടുന്ന കോറമ്പായില്‍ സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്കാണ് ശിക്ഷ ലഭിച്ചത്. പാലേല്‍മാട് സ്വദേശിയായ സക്കീര്‍ അലിയാണ് വിദ്യാര്‍ഥിയോടെ മോശമായി പെരുമാറിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

സഹോദരനൊപ്പം ബസ്സില്‍ യാത്രചെയ്ത വിദ്യാര്‍ഥിയെ ബസ് ജീവനക്കാര്‍ സ്‌റ്റോപ്പില്‍ ഇറക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് യാത്രകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പില്‍ നിന്ന് ഒരു കി.മീ അകലെ ഇറക്കി വിടുകയായിരുന്നു. ബസില്‍ യാത്ര ചെയ്തിരുന്ന പരപ്പനാങ്ങാടി സ്വദേശി ഷാജഹാന്‍ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

വിഷയത്തില്‍ കളക്ടര്‍ ജാഫര്‍ മാലിക്ക് ആര്‍ടിഒയോട് അന്വേഷിക്കുകയും ചെയ്തു. ആര്‍ടിഒ ബസ് പിടിച്ചെടുക്കുകയും കണ്ടക്ടറുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം സംഭവിക്കുകയും ചെയ്തുവെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് 10 ദിവസം കണ്ടക്ടര്‍ തവനൂര്‍ ശിശുഭവനില്‍ കെയര്‍ ടേക്കറായി പ്രവര്‍ത്തിക്കാന്‍ ശിക്ഷ വിധിക്കുകയുമായിരുന്നു.

വ്യാഴാഴ്ച മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് നാലുവരെ കെയര്‍ ടേക്കറായി പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശിശുഭവനിലെ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടക്ടര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാം.

read more:ഇടവേളയ്ക്ക് ശേഷം സി പി ഐ ഉടക്കുന്നു, അനുനയിപ്പിക്കാന്‍ സി പി എം, പൊലീസ് അന്വേഷണം തമ്മിലടി ശമിപ്പിക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍