UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വായ്പ തിരിച്ചടവിനായി മകള്‍ ഒപ്പിടണമെന്ന് ബാങ്ക് മാനേജര്‍ നിര്‍ബന്ധിച്ചുവെന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പിതാവ്

കാനറ ബാങ്ക് അധികൃതര്‍ വായ്പ അടവിന്റെ പേരില്‍ സമ്മര്‍ദത്തിലാക്കിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് ചന്ദ്രന്‍ വെളിപ്പെടുത്തി. അതിനുള്ള തെളിവുകള്‍ ലേഖയുടെ ഫോണിലുണ്ടെന്നും ചന്ദ്രന്‍ പറഞ്ഞു

ജപ്തി ഭീഷണിയില്‍ നെയ്യാറ്റിന്‍ കരയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയും മാതാവും വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പിതാവ്. വൈഷ്ണവിയെയും മാതാവ് ലേഖയെയും കാനറ ബാങ്ക് അധികൃതര്‍ വായ്പ അടവിന്റെ പേരില്‍ സമ്മര്‍ദത്തിലാക്കിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് ചന്ദ്രന്‍ വെളിപ്പെടുത്തി. അതിനുള്ള തെളിവുകള്‍ ലേഖയുടെ ഫോണിലുണ്ടെന്നും ചന്ദ്രന്‍ പറഞ്ഞു.

വായ്പ തരിച്ചടയ്ക്കാനാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ ഭാര്യയെ നിരന്തരം വിളിച്ചിരുന്നു. വായ്പതിരിച്ചടവിന്റെ ഉറപ്പിനായി വൈഷ്ണവി ഒപ്പിടണമെന്ന് ബാങ്ക് മാനേജര്‍ നിര്‍ബന്ധിച്ചുവെന്നാണ് ചന്ദ്രന്‍ പറയുന്നത്. അതേസമയം കാനറ ബാങ്ക് അധികൃതര്‍ പറയുന്നത് പെണ്‍കുട്ടിയേ കൊണ്ട് ഒപ്പിടുപ്പിച്ചതിന് തങ്ങളുമായി ബന്ധമല്ല അഭിഭാഷക കമ്മീഷനാണ് അത് ചെയ്തതെന്നാണ്.

പണം അടയ്ക്കാന്‍ ബാങ്ക് നല്‍കിയ അവസാന ദിവസമായിരുന്നു ചൊവ്വാഴ്ച്ച. ഇന്നലെ ഉച്ചവരേയും ചന്ദ്രന്‍ പണം സംഘടിപ്പിക്കാന്‍ പലവഴികളും നോക്കിയിരുന്നു. പതിനൊന്നു മണിയോടെ ബാങ്കില്‍ നിന്നും ജപ്തി നടപടി സ്വീകരിക്കുന്നതിന്റെ അറിയിപ്പ് വന്നതോടെ എല്ലാ വഴികളും അടഞ്ഞെന്ന തോന്നലില്‍ ലേഖയും വൈഷ്ണവിയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സ്വയം കൊളുത്തുകയായിരുന്നു.

Read: ജപ്തി ചെയ്യാനുള്ള കാനറ ബാങ്കിന്റെ തിടുക്കം, മാനസികപ്രയാസം കൊണ്ടുള്ള ആത്മഹത്യ; എഡിഎമ്മിന്റെ റിപ്പോര്‍ട്ട്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍