UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അച്ഛന്‍ മരിച്ചിട്ടും അഭിലാഷിനെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തില്‍ നിന്ന് പിന്മാറാതെ ഐഎന്‍എസ് സത്പുരയിലെ കമാന്‍ഡര്‍

ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോട് കൂടി അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയെന്ന് ഇന്ത്യന്‍ നേവിയുടെ സ്‌പോക്കേഴ്‌സ് പേഴ്‌സണ്‍ ട്വീറ്റ് ചെയ്തിരുന്നു.

അച്ഛന്‍ മരിച്ചിട്ടും ഇന്ത്യന്‍ സമുദ്രത്തില്‍ അപകടത്തിലായ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തില്‍ നിന്ന് പിന്മാറാതെ ഐഎന്‍എസ് സത്പുരയിലെ കമാന്‍ഡര്‍. സത്പുര യുദ്ധക്കപ്പലിലെ കമാന്‍ഡറായ ബിഹാര്‍ സ്വദേശി ക്യാപ്റ്റന്‍ അലോക് ആനന്ദിന്റെ പിതാവ് ഞായറാഴ്ച രാവിലെയാണ് മരിച്ചത്. കരയിലേക്ക് മടങ്ങാമെന്ന് നിര്‍ദേശം ലഭിച്ചിട്ടും അഭിലാഷിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരാന്‍ അലോക് തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കും മാല്‍ ദ്വീപിനും ഇടയിലുള്ള സമുദ്രപാതയില്‍ കടന്നുപ്പോകുമ്പോഴായിരുന്നു അലോകിന് അഭിലാഷിനെ രക്ഷിക്കാനുള്ള നിര്‍ദേശം ലഭിച്ചത്.

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിലെ ജേര്‍ണലിസ്റ്റ് മന്‍ അമന്‍ സിംഗാണ് വിവരം ട്വീറ്റ് ചെയ്തത്‌

ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോട് കൂടി അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയെന്ന് ഇന്ത്യന്‍ നേവിയുടെ സ്‌പോക്കേഴ്‌സ് പേഴ്‌സണ്‍ ട്വീറ്റ് ചെയ്തിരുന്നു. ഫ്രഞ്ച് കപ്പലായ ഓരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. സോഡിയാക് ബോട്ടിറക്കി നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് അഭിലാഷിന് മത്സ്യബന്ധന ബോട്ടിലേക്ക് മാറ്റിയത്. സ്ട്രെക്ചറിലാണ് അഭിലാഷിനെ ബോട്ടിലെത്തിച്ചത്. അഭിലാഷ് സുരക്ഷിതനാണെന്ന് രക്ഷാ പ്രവര്‍ത്തിനത്തിന് ശേഷം നാവിക സേന പ്രതികരിച്ചു.

അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്ത്; കൊടുങ്കാറ്റ് കവര്‍ന്ന വിജയസ്വപ്നം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍