UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രി മണിയുടെ പരാമര്‍ശം: സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് വിടാന്‍ നിര്‍ദ്ദേശം

പെമ്പിളൈ ഒരുമൈ സമരത്തെ അപമാനിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയുള്ള പരാതിയാണ് ഭരണഘടന ബെഞ്ചിന് വിട്ടിരിക്കുന്നത്‌

മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ പരാമര്‍ശത്തിലെ കേസ് സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് വിടാന്‍ നിര്‍ദ്ദേശം. പരാതിക്കാരന്‍ ഭരണഘടന ബെഞ്ചിന് പുതിയ പരാതി സമര്‍പ്പിക്കുകയും വേണം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ മാനഭംഗത്തിന് ഇരയായ അമ്മയെയും മകളെയും അന്ന് മന്ത്രിയായിരുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ അപമാനിച്ച കേസിനൊപ്പമാണ് ഇതും പരിഗണിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം കെ എം തങ്കപ്പന്‍ അനുസ്മരണം കുഞ്ചിത്തണ്ണിയിലെ ഇരുപതേക്കറില്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മണിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാനും കേസെടുക്കാനും വനിത കമ്മിഷന്‍ അംഗം ഡോ. ജെ പ്രമീള ദേവി ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

മണിക്കെതിരെ കേസെടുക്കണമെന്നും മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി ഇക്കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി തള്ളിയിരുന്നു. മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതിനെ സ്വാഗതം ചെയ്ത ഹൈക്കോടതി ഇത് മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമായതിനാല്‍ ഇക്കാര്യം നിര്‍ദ്ദേശിക്കാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍