UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്ലൂവെയ്ല്‍ ഗെയിം പ്രചരിപ്പിച്ച ഇടുക്കി സ്വദേശിക്കെതിരെ കേസെടുത്തു

ഇടുക്കി മുരിക്കാശേരി സ്വദേശിയായ കൗമാരക്കാരനെ കൗണ്‍സിലിംഗിന് വിധേയനാക്കാനാണ് തീരുമാനം

മരണ ഗെയിം ആയ ബ്ലൂവെയ്ല്‍ പ്രചരിപ്പിച്ച ഇടുക്കി സ്വദേശിയായ കൗമാരക്കാരനെതിരെ പോലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇടുക്കി മുരിക്കാശേരി സ്വദേശിയായ കൗമാരക്കാരനെ കൗണ്‍സിലിംഗിന് വിധേയനാക്കാനാണ് തീരുമാനം.

ഇയാളുടെ ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഗെയിമിന്റെ നാല് ഘട്ടങ്ങള്‍ പിന്നിട്ടതായി ഇയാള്‍ സുഹൃത്തിനോട് വെളിപ്പെടിത്തിയ വാര്‍ത്ത രാവിലെ പുറത്തുവന്നിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. കളി തുടങ്ങിയാല്‍ പിന്മാറാനാകില്ലെന്നും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നും സംഭാഷണത്തില്‍ ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്. ചോദ്യം ചെയ്ത് വിട്ടയച്ച ഇയാളെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുനന്നു.

കയ്യില്‍ ബ്ലേഡ് കൊണ്ട് എഫ്-57 എന്ന് എഴുതാനായിരുന്നു ആദ്യ നിര്‍ദ്ദേശം. ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കാനായിരുന്നു രണ്ടാമത്തെ ദൗത്യം. പുലര്‍ച്ചെ പ്രേതസിനിമ കാണുക, മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങള്‍ കാണുക തുടങ്ങിയ ദൗത്യങ്ങളും ഇയാള്‍ പൂര്‍ത്തിയാക്കിയിരുന്നു. വാട്‌സ്ആപ്പിലൂടെയാണ് ലിങ്ക് കിട്ടിയതെന്നും എത്രപേര്‍ ഈ ഗ്രൂപ്പിലുണ്ടെന്നും സംഭാഷണത്തില്‍ ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍