UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഗിയുമായി പോയ ആംബുലന്‍സിന് വഴി നല്‍കാതെ പാഞ്ഞ KL34-1196 രജി. നമ്പര്‍ ബൈക്ക് യാത്രികനെ പിടികൂടി

കായംകുളം കണ്ടല്ലൂര്‍ സ്വദേശി ആദര്‍ശാണ് പിടിയിലായത്.

അത്യാസന്ന നിലയിലുള്ള രോഗിയുമായി പോകുന്ന ആംബുലന്‍സിന് വഴി കൊടുക്കാത്ത ബൈക്ക് യാത്രികന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ പ്രചരിക്കുന്നത്. ഡ്രൈവര്‍ തുടര്‍ച്ചയായി ഹോണ്‍ അടിച്ചിട്ടും വഴി നല്‍കാന്‍ ബൈക്ക് യാത്രികന്‍ തയ്യാറായില്ല. ആംബുലന്‍സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് വീഡിയോ എടുത്തത്. KL34 – 1196 എന്ന രജിസ്ട്രേഷന്‍ നമ്പറുള്ള എന്‍ഫീല്‍ഡ് ഹരിപ്പാട് മുതല്‍ വഴി നല്‍കുന്നില്ലെന്നാണ് വീഡിയോയില്‍ പറയുന്നത്.

Read: അത്യാസന്ന നിലയിലുള്ള രോഗിയുമായി പോകുന്ന ആംബുലന്‍സിന് വഴി നല്‍കാതെ KL34-1196 രജി. നമ്പര്‍ എന്‍ഫീല്‍ഡ് / വീഡിയോ

അത്യാസന്ന നിലയിലുള്ള രോഗിയുമായി പോകുന്ന ആംബുലന്‍സിന് വഴി നല്‍കാതെ KL34-1196 രജി. നമ്പര്‍ എന്‍ഫീല്‍ഡ് / വീഡിയോ

ആംബുലന്‍സിനെ കടത്തി വിടാതിരുന്ന ബൈക്ക് യാത്രികനെ പിടികൂടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കായംകുളം കണ്ടല്ലൂര്‍ സ്വദേശി ആദര്‍ശാണ് പിടിയിലായത്. എറണാകുളത്ത് ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തിന്റെ വാഹനത്തില്‍ കായംകുളത്തെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ആദര്‍ശ്. തിരികെ എറണാകുളത്തേക്ക് വരുമ്പോഴാണ് ആംബുലന്‍സ് കടന്നുപോകാന്‍ അനുവദിക്കാതെ യാത്ര നടത്തിയത്. വാഹന ഉടമയേയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തിയെന്നും 6000 രൂപ പിഴ ഈടാക്കി വിട്ടയച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍