UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രശ്‌നങ്ങള്‍ക്ക് കാരണം യുവതിയുടെ രാത്രി യാത്ര: വിചിത്രവാദവുമായി ബിജെപി നേതാവ്

വികാസിനെതിരെ നിര്‍ണായക തെളിവാകുമെന്ന് കരുതിയ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായതായി പോലീസ്

യുവതിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം യുവതിയുടെ രാത്രി യാത്രയാണെന്ന് ബിജെപി നേതാവ്. ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാലെയുടെ മകന്‍ വികാസ് ബരാല അറസ്റ്റിലായ സംഭവത്തിലാണ് ബിജെപി ഉപാധ്യക്ഷന്‍ രാംവീര്‍ ഭാട്ടിയ വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

അര്‍ധരാത്രി 12 മണിക്ക് യുവതി പുറത്തുപോകാന്‍ പാടില്ലായിരുന്നുവെന്നാണ് ഭാട്ടിയ പറഞ്ഞത്. എന്തിനാണ് അവര്‍ രാത്രി ഒറ്റയ്ക്ക് വാഹനമോടിച്ച് വന്നത്. ഈ സമയത്തി സാഹചര്യങ്ങള്‍ തീരെ ശരിയല്ല. നമ്മുടെ സുരക്ഷ നാം തന്നെ നോക്കേണ്ടതാണെന്നും ഭാട്ടിയ പറയുന്നു. അതേസമയം വികാസിനെതിരെ നിര്‍ണായക തെളിവാകുമെന്ന് കരുതിയ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായതായി പോലീസ് അറിയിച്ചു.

സംഭവത്തില്‍ വികാസിനൊപ്പം സുഹൃത്ത് ആശിഷ് കുമാറും അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെയാണ് ഇവര്‍ ആക്രമിച്ചത്. ചണ്ഡിഗഡിന് സമീപം മധ്യമാര്‍ഗിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഇരുവരും പിന്തുടരുകയായിരുന്നു. യുവതി പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരും മദ്യപിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍