UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉദ്ഘാടനത്തിന് മുന്നോടിയായി കൊച്ചി മെട്രോയില്‍ മുഖ്യമന്ത്രിയുടെ യാത്ര ഇന്ന്

പാലാരിവട്ടത്തുനിന്ന് ആലുവ വരെയാണ് മുഖ്യമന്ത്രി യാത്ര നടത്തുക

ഉദ്ഘാടനത്തിന് മുന്നോടിയായി കൊച്ചി മെട്രോ ട്രെയിനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യാത്ര നടത്തും. കൂടാതെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ആലുവ മുതല്‍ പേട്ട വരെയുള്ള ഭാഗങ്ങളിലെ ഒരുക്കങ്ങള്‍ കൂടി വിലയിരുത്തും. പാലാരിവട്ടത്തുനിന്ന് ആലുവ വരെയാണ് മുഖ്യമന്ത്രി യാത്ര നടത്തുക.

മെട്രോയുടെ കണ്‍ട്രോള്‍ സ്റ്റേഷനായ മുട്ടം യാര്‍ഡിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. കൊച്ചി മെട്രോയുടെ ആലുവ സ്റ്റേഷനിലുള്ള സോളാര്‍ എനര്‍ജി പ്രോജക്ടും ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജൂണ്‍ 17-ന് പ്രധാനമാന്ത്രിയാണ് മെട്രോ ഉദ്ഘാടനം നടത്തുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍