UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലഭവനിലെ ആണ്‍കുട്ടികളെ പീഡിപ്പിച്ച ക്രിസ്തീയ പുരോഹിതന്‍ അറസ്റ്റില്‍

കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് അറസ്റ്റിലായത്

ബാലഭവനിലെ ആണ്‍കുട്ടികളെ പീഡിപ്പിച്ച ക്രിസ്തീയ പുരോഹിതന്‍ അറസ്റ്റിലായി. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് അറസ്റ്റിലായത്. വയനാട് മീനങ്ങാടി സെന്റ്. വിന്‍സെന്റ് ബാലഭവനിലെ കുട്ടികളെ പീഡപ്പിച്ച പുരോഹിതന്‍ മൂന്ന് ദിവസമായി ഒളിവിലായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്ന് മംഗളൂരുവില്‍ നിന്നാണ് സജി ജോസഫ് അറസ്റ്റിലായത്.

സജി ജോസഫിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. മീനങ്ങാടിയിലെത്തിച്ച പുരോഹിതനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ അധ്യയന വര്‍ഷത്തിലാണ് സംഭവം ഉണ്ടായത്. പീഡനത്തിനിരയായ രണ്ടു കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനെ അറിയിക്കുകയും കൗണ്‍സിലിങ്ങിന് ശേഷം പോലീസിനെ അറിയിക്കുകയുമായിരുന്നു

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍