UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൈനയുടെ മാത്രമല്ല ഭൂട്ടാന്റെ അംബാസഡറെയും രാഹുല്‍ കണ്ടെന്ന് കോണ്‍ഗ്രസ്

നിലവിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങളെക്കുറിച്ചും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചുമായിരുന്നു നേതാക്കളുടെ ചര്‍ച്ച

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൈനീസ് അംബാസഡര്‍ ലുവോ സാവോഹുയിയുമായ കൂടിക്കാഴ്ച നടത്തിയതായി കോണ്‍ഗ്രസ് സ്ഥിരീകരിച്ചു. അതേസമയം രാഹുല്‍ ഭൂട്ടാന്റെ അംബാസഡറുമായും സന്ദര്‍ശനം നടത്തിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങളെക്കുറിച്ചും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചുമായിരുന്നു നേതാക്കളുടെ ചര്‍ച്ച.

സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ രാഹുല്‍ ഗാന്ധി ചൈനീസ് അംബാസഡറെ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് ചൈനീസ് എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് വെളിപ്പെടുത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് ഇത് ആദ്യം നിഷേധിക്കുകയായിരുന്നു. തൊട്ടുപിന്നാലെ സൈറ്റില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

ഇന്ന് രാവിലെ എട്ട് മണി വരെ ഈ പോസ്റ്റുണ്ടായിരുന്നു. കഴിഞ്ഞ എട്ടിന് രാഹുലും സാവോഹുയിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് സൈറ്റ് പറഞ്ഞത്. കൂടിക്കാഴ്ച സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയും വിവാദമാകുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍