UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ അബ്ദുള്ളക്കുട്ടിയ്ക്ക് സ്വാഗതം: കണ്ണൂര്‍ നേതൃത്വം

കോണ്‍ഗ്രസ് അബ്ദുള്ളക്കുട്ടിക്കെതിരെ സ്വീകരിക്കുന്ന നടപടി എന്താണെന്ന് വ്യക്തമായതിന് ശേഷം തീരുമാനങ്ങള്‍ എടുക്കുമെന്നും, ബിജെപിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തീരുമാനിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം പറയുന്നത്.

കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായി സൂചന. അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്ത് ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം രംഗത്തെത്തി.

ഫേസ്ബുക്കിലൂടെ നരേന്ദ്രമോദിയെ പ്രശംസിച്ച അബ്ദുള്ളക്കുട്ടി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കോണ്‍ഗ്രസ് അബ്ദുള്ളക്കുട്ടിക്കെതിരെ സ്വീകരിക്കുന്ന നടപടി എന്താണെന്ന് വ്യക്തമായതിന് ശേഷം തീരുമാനങ്ങള്‍ എടുക്കുമെന്നും, ബിജെപിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തീരുമാനിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം പറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയയെ പുകഴ്ത്തിക്കൊണ്ട് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഇങ്ങനെയായിരുന്നു,
‘വളരെ കൗതുകരായ ഒരു കാര്യം ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണ്
മഹാത്മാ ഗാന്ധി പൊതുപ്രവര്‍ത്തകരോട് പറഞ്ഞു….
നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക…
ശ്രീ മോദി അത് കൃത്യമായി നിര്‍വ്വഹിച്ചു.

1) സ്വച്ച് ഭാരത് സ്‌കീമില്‍ 9.16 കോടി കുടുംബങ്ങള്‍ക്ക് സ്വന്തം ടോയ് ലെറ്റ് നല്‍കി

2) പ്രധാനമന്ത്രി ഉജ്വലയോജന സ്‌കീമില്‍ 6 കോടി കുടുംബങ്ങള്‍ക്കാണ് സൗജന്യമായി ഘജഏ ഗ്യാസ് കണക്ഷന്‍ നല്‍കിത്

കേരളം വിട്ടാല്‍ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസര്‍ജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം. മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകള്‍ ശേഖരിച്ച് അടുപ്പു ഊതി തളര്‍ന്നു പോയ 6 കോടി അമ്മമാര്‍ക്ക് മോദി നല്‍കിയ ആശ്വാസം എത്ര ഹൃദ്യമാണ്. ജനകോടികളില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?
സ്മാര്‍ട്ട് സിറ്റികളും ബുള്ളന്‍ ട്രെയിന്‍ ഉള്‍പ്പെടെ നിരവധിസ്വപ്ന പദ്ധതികള്‍ രാഷ്ടീയ അജണ്ടയില്‍ കൊണ്ടുവന്നത് കാണാതേ പോകരുത്…
നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ് വിജയങ്ങള്‍ ഇനി വികസനങ്ങള്‍ക്കൊപ്പമാണ്….’

കണ്ണൂര്‍ ഡിസിസിയുടെ പരാതിയില്‍ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ചിട്ടുണ്ട്. അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.

 

വ്യാജരേഖ കേസ്; ആദിത്യക്ക് ജാമ്യം, പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഒരു വിദ്യാര്‍ത്ഥിയോട് എന്തിനിങ്ങനെ പെരുമാറിയെന്ന് പൊലീസിന് വിമര്‍ശനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍