UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി ഒരു കോടി ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കുന്നു, റെക്കോര്‍ഡ് എന്നു പാര്‍ട്ടി; രാജ്യം അഭിനന്ദിനായി പ്രാര്‍ഥിക്കുന്ന സമയത്ത് തന്നെ വേണം രാഷ്ട്രീയം കളിക്കാനെന്ന് കോണ്‍ഗ്രസ്

‘പ്രധാന സേവകന്‍ ഇപ്പോഴും വീഡിയോ കോണ്‍ഫറസ് റെക്കോര്‍ഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.’ രണ്‍ദീപ് സിംഗ് സൂര്‍ജെവാലെ

ഇന്ത്യന്‍ വ്യോമസേന വൈമാനികന്‍ പാകിസ്താന്‍ പിടിയിലായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും ഹരിയാനയിലെ എംഎല്‍എയുമായ രണ്‍ദീപ് സിംഗ് സൂര്‍ജെവാലെ ട്വീറ്റ് ചെയ്ത് ഇങ്ങനെയായിരുന്നു-

‘പ്രധാനപ്പെട്ട വിഷയത്തില്‍ നിന്ന് വ്യതിചലിക്കുകയാണ്.

ഇന്ത്യയുടെ ധീരനായ വിംഗ് കമാന്‍ഡര്‍ അഭിനന്ദ് എത്രയും പെട്ടെന്ന് സുരക്ഷിതനായി തിരിച്ചെത്തുന്നതിനായി 132 കോടി ഇന്ത്യക്കാര്‍ പ്രാര്‍ത്ഥിക്കുകയാണ്. പക്ഷെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദിജി വെറിപിടിച്ചു അലയുകയാണ് .

ഇന്നത്തെ പ്രധാനപ്പെട്ട പ്രവര്‍ത്തന സമിതി യോഗവും റാലിയും കോണ്‍ഗ്രസ് റദ്ദ് ചെയ്തു.

പ്രധാന സേവകന്‍ ഇപ്പോഴും വീഡിയോ കോണ്‍ഫറസ് റെക്കോര്‍ഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.’

നരേന്ദ്ര മോദി രാജ്യത്തെ ഒരു കോടി ബിജെപി പ്രവര്‍ത്തകരെയും വോളന്റിയേഴ്‌സിനും വീഡിയോ കോണ്‍ഫറന്‍സ് വഴി സംവേദിക്കുന്നത് ഇന്നാണ്. രാജ്യം ഗൗരവമായി വിഷയം നേരിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ മോദി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനമാണ് നടത്തുന്നത്. പന്ത്രണ്ട് മണിക്ക് 15000 കേന്ദ്രങ്ങളിലായിട്ടുള്ള ഒരു കോടി പ്രവര്‍ത്തകരുമായിട്ടാണ് മോദി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്.

‘മേരാ ബൂത്ത്, സബ്‌സെ മസ്ബൂത്ത്’ എന്ന ഈ പരിപാടി ലോകത്തിലെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് ആണെന്നും ഇത് റെക്കോര്‍ഡാണെന്നും എന്നാണ് ബിജെപി ഇതിനെക്കുറിച്ച് പറയുന്നത്.

‘ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിരാഹാരം സമരം നീട്ടിവച്ചു. കോണ്‍ഗ്രസ് ഇന്ന് നടത്താന്‍ ഇരുന്ന വര്‍ക്കിംഗ് കമ്മറ്റിയും റാലിയും മാറ്റിവച്ചു. പക്ഷെ മോദിജി തിരഞ്ഞെടുപ്പിനാിയ ബൂത്തുകളില്‍ ബിജെപിയും ശക്തി തെളിയിക്കാനുള്ള പ്രചരണത്തില്‍ തിരിക്കിലാണ്’ എന്നാണ് ആാം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജ്യ് സിംഗ് വിമര്‍ശിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍