UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം മറികടന്ന് ശബരിമല വിഷയവും ചിത്രവും ഉള്‍പ്പെടുത്തി കോണ്‍ഗ്രസിന്റെ പോസ്റ്റര്‍

ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഈ പോസ്റ്ററുകള്‍ പ്രതിക്ഷപ്പെട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശബരിമല വിഷയത്തില്‍ വോട്ടു ചോദിക്കരുതെന്നും, അതുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം കഴിഞ്ഞ ദിവസമാണ് എത്തിയത്. ഈ നിര്‍ദേശത്തെ മറികടന്ന് ശബരിമവ വിഷയം പരാമര്‍ശിച്ച് ‘കോണ്‍ഗ്രസിനൊപ്പം മുന്നേറാം’ എന്ന തരത്തിലുള്ള പോസ്റ്ററുകള്‍ എത്തിയിരിക്കുന്നുവെന്ന് ന്യൂസ് 18 മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഈ പോസ്റ്ററുകള്‍ പ്രതിക്ഷപ്പെട്ടത്. ശബരിമലയുടെ ചിത്രം ഉള്‍പ്പെടുത്തി, ‘ശബരിമലയെ കലാപഭൂമി ആക്കിയവര്‍ക്കെതിരെ ഇത്തവണ പ്രതിഷേധ വോട്ട്, കോണ്‍ഗ്രസിനൊപ്പം മുന്നേറാം’ എന്നെഴുതിയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

ചിത്രം -ന്യൂസ് 18 മലയാളം

Read More :    16ൽ പന്ത്രണ്ടു പേരുടെ പേരെങ്കിലും പ്രഖ്യാപിക്കാൻ കഴിഞ്ഞല്ലോ..! കോണ്‍ഗ്രസില്‍ അതുതന്നെ വലിയ കാര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍