UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാതന്ത്ര്യ ദിനത്തിലെ ഉപവാസം: കെപിസിസി നേതൃത്വത്തിനെതിരെ യുവ നേതാക്കള്‍

സ്വാതന്ത്ര്യ ദിനത്തില്‍ കരിദിനം ആചരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടിനെ പതിറ്റാണ്ടുകള്‍ക്ക് ശേഷവും രാജ്യത്ത് വിമര്‍ശിക്കുന്നുണ്ട്

കോവളം കൊട്ടാരം ആര്‍പി ഗ്രൂപ്പിന് വിട്ടുകൊടുത്തതിരെ ഉപവാസ സമരം ആഹ്വാനം ചെയ്ത കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കെപിസിസി എക്‌സിക്യൂട്ടീവ് സമിതി നേതാക്കളായ ഡോ. മാത്യു കുഴല്‍നാടന്‍, അഡ്വ. ആര്‍ വി രാജേഷ്, ഡി വി വിനോദ്കൃഷ്ണ, അജീസ് ബെന്‍ മാത്യൂസ് എന്നിവര്‍ ഇത് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റിന് കത്തയച്ചു.

കോവളം കൊട്ടാരം ആര്‍പി ഗ്രൂപ്പിന് വിട്ടുകൊടുത്ത തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് പറയുമ്പോഴും സ്വാതന്ത്ര്യ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്യപ്പെടാനുള്ളതാണെന്നും പ്രതിഷേധിക്കാനുള്ളതല്ലെന്നുമാണ് ഇവരുടെ കത്തില്‍ പറയുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ കരിദിനം ആചരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടിനെ പതിറ്റാണ്ടുകള്‍ക്ക് ശേഷവും രാജ്യത്ത് വിമര്‍ശിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഒരു പങ്കുമില്ലാത്ത ബിജെപിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സ്വാതന്ത്ര്യദിനം ആചരിക്കുമ്പോള്‍ ആ ദിനത്തില്‍ കെപിസിസി പ്രസിഡന്റ് ഉപവാസസമരം ഇരിക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണം.

സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമ പോരാട്ടത്തില്‍ ദിനമായ ക്വിറ്റ് ഇന്ത്യ ദിനമോ അല്ലെങ്കില്‍ മറ്റേതെങ്കിലും ദിവസമോ ഉപവാസ സമരത്തിനായി തെരഞ്ഞെടുക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം പോലും ഫാസിസത്തിനെതിരെയും അരുംകൊലകള്‍ക്കെതിരെയും ക്വിറ്റ് ഇന്ത്യ ദിനത്തിന് മുന്നോടിയായി പ്രവര്‍ത്തക സമിതി കൂടി പ്രമേയം പാസാക്കി പ്രതിഷേധിക്കുകയാണ്. അതിനാല്‍ ഇക്കാര്യത്തിലും രാഷ്ട്രീയ സമിതി പുനരവലോകനം നടത്തണമെന്നാണ് നേതാക്കളുടെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍